Operation Numkhor: ഓപ്പറേഷൻ നുംഖോറിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ; കസ്റ്റംസ് റെയ്ഡ് ഇന്നും തുടരും

Operation Numkhor Latest News: കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തിട്ടുണ്ട്. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്നാണ് 1992 മോഡൽ ലാൻഡ് ക്രൂയിസർ വാഹനം പിടിച്ചെടുത്തത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം.

Operation Numkhor: ഓപ്പറേഷൻ നുംഖോറിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ; കസ്റ്റംസ് റെയ്ഡ് ഇന്നും തുടരും

Operation Numkhor

Published: 

25 Sep 2025 | 07:05 AM

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൻ്റെ (Operation Numkhor) ഭാ​ഗമായുള്ള കസ്റ്റംസ് റെയ്‌ഡ്‌ ഇന്നും തുടരും. ഇതുവരെ 38 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം നടൻ ദുൽഖർ സൽമാന് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. കള്ളപ്പണം വെളുപ്പിക്കലിൽ ഉടൻ ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

അതിനിടെ കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തിട്ടുണ്ട്. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്നാണ് 1992 മോഡൽ ലാൻഡ് ക്രൂയിസർ വാഹനം പിടിച്ചെടുത്തത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത് അരുണാചൽ പ്രദേശിലാണ്. വാഹന കള്ളക്കടത്ത് സംഘവുമായി മാഹിന് ബന്ധമുണ്ടോ എന്നതിൽ ഇനി അന്വേഷണം നടക്കും.

Also Read: ഓപ്പറേഷന്‍ നുംഖോറില്‍ കൂടുതല്‍ പേര്‍ കുരുങ്ങും; കേരളത്തിലെത്തിയത് നൂറിലേറെ വാഹനങ്ങള്‍

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഒരേസമയം ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നാണ് അർത്ഥമാക്കുന്നത്. ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട വാഹനങ്ങൾ ഭൂട്ടാനിൽ ധാരാളമുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം 150 ൽ അധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് കണ്ടെത്തൽ. സൂപ്പർ സ്റ്റാറുകൾ, പ്രമുഖ വ്യവസായികൾ, തുടങ്ങി വണ്ടിപ്രേമികളാണ് ഇതിൻ്റെ പ്രധാന ഉപഭോക്താക്കളെന്നാണ് റിപ്പോർട്ടുകൾ

തുച്ഛമായ വിലക്ക് ഭൂട്ടാനിൽ നിന്നും വാങ്ങുന്ന വാഹനങ്ങൾ ഇന്ത്യയിൽ മുപ്പത് ശതമാനത്തോളം തുകകൂട്ടിയാണ് വിൽക്കുന്നത്. ലാൻഡ് ക്രൂയിസർ, ലാൻഡ് റോവർ, നിസ്സാൻ പട്രോൾ, ഡിഫൻഡർ, ടയോട്ട പ്രാഡോ തുടങ്ങി എട്ട് തരം എസ്‍യുവികളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു