AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്‌

Kerala Weather Update on September 25: അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും.

Kerala Rain Alert: തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 25 Sep 2025 06:53 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ഇവിടങ്ങളില്‍ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് (സെപ്റ്റംബര്‍ 25 വ്യാഴം) വൈകീട്ട് വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ നിര്‍ദേശമുണ്ട്.

അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. വടക്കന്‍ ഒഡിഷ, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗംഗാതട ബംഗാള്‍ എന്നിവയ്ക്ക് മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. ഇത് 12 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകുമെന്നാണ് വിവരം.

Also Read: Kerala rain alert: ഇനി പെയ്യും കനത്തമഴ, മാറി വന്ന മുന്നറിയിപ്പിൽ പറയുന്നു ഈ ജില്ലക്കാർ ശ്രദ്ധിക്കുക

ഒറ്റപ്പെട്ട മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുക.

മഴ മുന്നറിയിപ്പ്- യെല്ലോ അലര്‍ട്ട്

സെപ്റ്റംബര്‍ 25 വ്യാഴം- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം