Kerala Weather Update: കേരളത്തിലിന്ന് കനത്ത മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകള്‍ക്ക് അവധി
Heavy Rain Alert in North Kerala as Orange Warning Issued for Three Districts: കനത്ത മഴയുടെ അടിസ്ഥാനത്തില്‍ ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മഴ മുന്നറിയിപ്പില്‍ ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി നല്‍കിയത്.
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടാകും. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
ഈ മണിക്കൂറിലെ കാലാവസ്ഥ പ്രവചനം
അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുമുണ്ട്.
മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലക്കാരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
മൂന്ന് ജില്ലകള്‍ക്ക് അവധി
കനത്ത മഴയുടെ അടിസ്ഥാനത്തില്‍ ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മഴ മുന്നറിയിപ്പില്‍ ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി നല്‍കിയത്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും ജൂണ്‍ ഒന്‍പതിന് ഉണ്ടായിരിക്കുക എന്ന് കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ അലര്‍ട്ടില്‍ നേരിയ മാറ്റമുണ്ട്. റെഡ് അലര്‍ട്ടില്‍ നിന്നും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളെ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്
ഈ ആഘാതങ്ങള്‍ പ്രതീക്ഷിക്കാം
കനത്ത മഴയെ തുടര്‍ന്ന് പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പുറമെ വാഹനങ്ങളില്‍ കാഴ്ച മങ്ങലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായേക്കാം. ഇതിന് പുറമെ മറ്റ് ആഘാതങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്.
- താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
- മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തടസം, അപകടം എന്നിവ ഉണ്ടാകാനിടയുണ്ട്.
- വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ സംഭവിച്ചേക്കാം.
- കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
- മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ
- സുരക്ഷിതമല്ലാത്ത ഘടനകള്‍ക്ക് നാശമുണ്ടാക്കുകയും ചെയ്‌തേക്കാം.
- ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കാന്‍ ശ്രദ്ധിക്കുക.
- അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത സ്ഥലങ്ങളില്‍ തുടരുക.
English Summary
The India Meteorological Department has issued an Orange Alert for Kozhikode, Kannur, and Kasaragod districts in Kerala on June 9. Heavy to very heavy rainfall, strong winds, and thunderstorms are expected in these areas. Residents are advised to remain cautious and follow official weather updates.