P K Sreemathi’s teachers husband: പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ മാസ്റ്റർ അന്തരിച്ചു
E. Damodaran Master, passed away: കണ്ണൂരിലെ പരിയാരം സ്വദേശിയായ ഇ. ദാമോദരൻ മാസ്റ്റർ, മാടായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.

E Damodaran Master
കണ്ണൂർ: സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡൻ്റുമായ പി. കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ ( 90 ) അന്തരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്.
കണ്ണൂരിലെ പരിയാരം സ്വദേശിയായ ഇ. ദാമോദരൻ മാസ്റ്റർ, മാടായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, പൊതുപ്രവർത്തനങ്ങളിലും സാംസ്കാരിക രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിൻ്റെ മൃതദേഹം ഞായറാഴ്ച രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും.
Also Read:സങ്കടകടലായി തമിഴകം; മരണം 39 ആയി; പുലർച്ചെ കരൂരിലെ ആശുപത്രി സന്ദർശിച്ച് എം.കെ.സ്റ്റാലിന്‍
പി.കെ. സുധീർ ഏക മകനാണ്. ധന്യ സുധീർ മരുമകൾ ആണ്. മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ ഇ. നാരായണൻ മാസ്റ്റർ, ഇ. ബാലൻ നമ്പ്യാർ എന്നിവർ സഹോദരങ്ങളാണ്.