Padmanabha Swamy Temple Gold Theft: ജീവനക്കാരെ സംശയമുണ്ട്, തെളിവില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തിൽ വലഞ്ഞ് പോലീസ്

Padmanabha Swamy Temple Gold Theft Case: ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളിൽ വെച്ച 13 പവൻ സ്വർണമാണ് മോഷണം പോയത്. ലോക്കർ പൊളിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിനാൽ ജീവനക്കാരെ തന്നെയാണ് പോലീസ് സംശയിക്കുന്നത്. ക്ഷേത്ര മതിൽ കെട്ടിനുള്ളിലെ മണലിൽ പുതഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്.

Padmanabha Swamy Temple Gold Theft: ജീവനക്കാരെ സംശയമുണ്ട്, തെളിവില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തിൽ വലഞ്ഞ് പോലീസ്

Padmanabha Swamy Temple

Published: 

15 May 2025 06:51 AM

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണ പോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. മാറ്റിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ചില ജീവനക്കാരെ പോലീസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായി തെളിവുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണ സംഘത്തോട് ഇതുവരെ നടത്തിയ റിപ്പോർട്ടുമായി എത്താൻ ക്രമസമാധാന ചുമതലയുളള എഡിജിപി എച്ച് വെങ്കിടേഷ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിന്റെ പണിക്കായി പുറത്തെടുത്ത സ്വർണമാണ് കാണാതെ പോയത്. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണം ക്ഷേത്ര മതിൽ കെട്ടിനുള്ളിലെ മണലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. 13 പവനോളം വരുന്ന സ്വർണമാണ് കാണാതെ പോയത്. പോലീസിൻറെ ബോംബ് സ്ക്വാടെത്തിയാണ് പരിശോധന നടത്തിയത്.

ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളിൽ വെച്ച 13 പവൻ സ്വർണമാണ് മോഷണം പോയത്. ലോക്കർ പൊളിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിനാൽ ജീവനക്കാരെ തന്നെയാണ് പോലീസ് സംശയിക്കുന്നത്. ശ്രീകോവിലിൻറെ താഴികക്കുടം സ്വർണം പൂശുന്ന ജോലിയാണ് നടന്നുവന്നത്. അതിനിടെയാണ് കവർച്ച നടന്നത്.

വീട്ടിൽ കിടന്ന വാഹനത്തിന് ടോൾ; ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും

വടക്കഞ്ചേരി – മണ്ണൂത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രം വഴി കടന്നു പോകാത്തപ്പോഴും ഫാസ്റ്റാഗ് ഈടാക്കുന്നുവെന്ന് പരാതിയുമായി ജനങ്ങൾ. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന് പോലും പന്നിയങ്കര ടോളിലൂടെ കടന്നു പോയതായി കാണിച്ച് 55 രൂപയാണ് ഫാസ്റ്റാഗിൽ നിന്ന് പിടിച്ചതെന്നും പരാതിയുണ്ട്. മൊബൈലിൽ സന്ദേശം വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്ന് തരൂർ ഗ്രാമപഞ്ചായത്തംഗമായ യൂസഫ് പറഞ്ഞു.

തുടർന്ന് പന്നിയങ്കര ടോൾ കേന്ദ്രത്തിൽ എത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതോടെ പണം തിരികെ നൽകാമെന്ന് കരാർ കമ്പനി അറിയിച്ചു. ഇത്തരത്തിൽ മണ്ണൂർ സ്വദേശി ഫൈസൽ, അമ്പാട്ടുപറമ്പ് സ്വദേശി നൗഷാദ്, തോണിപ്പാടം സ്വദേശി ബദറുദ്ദീൻ തുടങ്ങിയവരുടെ പണം പോയിട്ടുണ്ടെന്നാണ് പരാതി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും