Crime News : പാലക്കാട് 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ട് വർഷം ശിക്ഷ വിധിച്ച് കോടതി

Palakkad Crime News: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം വെറും തടവും 75000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

Crime News : പാലക്കാട് 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ട് വർഷം ശിക്ഷ വിധിച്ച് കോടതി

പ്രതി പ്രഭാകരൻ

Updated On: 

10 Jan 2025 23:28 PM

പാലക്കാട് : വീട്ടിൽ വിളിച്ചുവരുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി. പാലക്കാട് നെമാറയിൽ 14 വയസുള്ള പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ വക്കാവ് സ്വദേശി പ്രഭാകരൻ (41)നെ കോടതി എട്ട് വർഷം ജയിൽ ശിക്ഷ വിധിച്ചത്. എട്ട് വർഷം വെറും തടവം 75,000 രൂപ പിഴയുമാണ് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സന്തോഷ്‌ കെ.വേണു വിധിച്ചത്. പിഴ തുകയുടെ 50 ശതമാനം അതിജീവതയ്ക്ക് നൽകണം. അല്ലാത്തപക്ഷം ഒമ്പത് മാസം ജയിൽ വാസം അനുഭവിക്കേണമെന്ന് കോടതി വ്യക്തമാക്കി.

2023 എപ്രിൽ പത്തിനാണ് കേസിന് ആസ്പദമായ സംഭം നടക്കുന്നത്. നെന്‍മാറ വക്കാവിലുള്ള പ്രതിയുടെ വീട്ടിലേക്ക് ഇരയായ പെൺകുട്ടിയെ വിളിച്ടു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ നെന്‍മാറ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിവേക് നാരായണനും എഎസ്ഐ സുശീലയും ചേർന്നാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ALSO READ : അഞ്ച് വർഷത്തിനിടെ 60ൽ അധികം പേർ ലൈംഗികമായി പീഡിപ്പിച്ചുയെന്ന് പത്തനംതിട്ടയിൽ 18കാരിയുടെ വെളിപ്പെടുത്തൽ; അഞ്ച് പേർ അറസ്റ്റിൽ

അതേസമയം പത്തനംതിട്ടയിൽ ഞെട്ടിപ്പിക്കുന്ന പീഡന വിവരമാണ് പുറത്ത് വരുന്നത്. അഞ്ച് വർഷത്തിനിടെ 60 ഏറെ പേർ പീഡിപ്പിച്ചതായി 18കാരിയായ പെൺകുട്ടി പത്തനംതിട്ട ശിശുക്ഷേമ സമിതിക്ക് മൊഴി നൽകി. പത്തനംതിട്ടയിലെ വിവിധ പോലീസ് സ്റ്റേഷിനുകളിൽ ലൈംഗിക പീഡന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ല ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡനം നടന്നിട്ടുണ്ട്. സംഭവത്തിൽ നിലവിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് വർഷമായിട്ടുള്ള പീഡന വിവരങ്ങളാണ് പെൺകുട്ടി CWCക്ക് കൈമാറിയത്. പെൺകുട്ടിയുടെ മൊഴി പത്തനംതിട്ട എസ്പിക്ക് CWC കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. കായിക താരമായ പെൺകുട്ടിയെ പരിശീലകരു, സഹതാരങ്ങളും, സഹപാഠികളും ഉൾപ്പെടെയുള്ള ലൈംഗികമായി ചൂഷ്ണം ചെയ്തു എന്നുമാണ് മൊഴി.

Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം