Palakkad Gun Shot: തോക്കിന് ലൈസൻസില്ല; പാലക്കാട്ടെ സൂഹൃത്തുകളുടെ കൊലപാതകത്തിലേക്ക് നയിച്ചത് ത‍ർക്കം

Palakkad Kalladikode Gun Shot Death: ഇന്നലെ ഉച്ചയ്ക്കാണ് പാലക്കാട് കല്ലടിക്കോട് സംഭവം നടന്നത്. നെഞ്ചിൽ വെടിയുണ്ട തുളച്ചു കയറി രക്തം വാർന്നനിലയിലായിലാണ് ബിനുവിനെ കണ്ടെത്തിയത്. ഇയാളുടെ അരികിൽ നിന്ന് നാടൻ തോക്കും പോലീസ് കണ്ടെടുത്തു. അമ്മയെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് നിതിനും ബിനുവും തമ്മിൽ പിണക്കത്തിന് കാരണമായത്.

Palakkad Gun Shot: തോക്കിന് ലൈസൻസില്ല; പാലക്കാട്ടെ സൂഹൃത്തുകളുടെ കൊലപാതകത്തിലേക്ക് നയിച്ചത് ത‍ർക്കം

പ്രതീകാത്മക ചിത്രം

Published: 

15 Oct 2025 06:57 AM

പാലക്കാട്: കല്ലടിക്കോട് അയവാസിയായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം വെടിയുതിർത്ത് ബിനു എന്നയാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈസൻസില്ലാത്ത തോക്കാണ് ബിനു ഉപയോ​ഗിച്ചിരുതെന്നാണ് പോലീസ് പറയുന്നത്. ബിനു നാടൻ തോക്കുപയോഗിച്ച് കാട്ടുപന്നികളെ നിരവധിതവണ വേട്ടയാടിയിരുന്നു. ഇയാളുടെ അരയിലെ പൗച്ചിൽ നിന്ന് മാത്രം 17 വെടിയുണ്ടകളാണ് കണ്ടെടുത്തത്.

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ബിനു നിതിൻറെ വീട്ടിൽ എത്തിയതെന്നും പോലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിലവിലെ നി​ഗമനം. നേരത്തെ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. അമ്മയെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് നിതിനും ബിനുവും തമ്മിൽ പിണക്കത്തിന് കാരണമായത്. യുവാക്കളുടെ പോസ്റ്റുമോർട്ടം ഇന്ന് ജില്ലാ ആശുപത്രിയിൽ നടക്കും.

Also Read: ഉറക്കത്തില്‍ ദുസ്വപ്നം കാണുന്നു! പൂജിച്ച് മാറ്റാൻ വീട്ടിലെത്തി വിദ്യാര്‍ഥിനിയുടെ നഗ്നചിത്രമെടുത്ത് പീഡനം

ഇന്നലെ ഉച്ചയ്ക്കാണ് പാലക്കാട് കല്ലടിക്കോട് സംഭവം നടന്നത്. നെഞ്ചിൽ വെടിയുണ്ട തുളച്ചു കയറി രക്തം വാർന്നനിലയിലായിലാണ് ബിനുവിനെ കണ്ടെത്തിയത്. ഇയാളുടെ അരികിൽ നിന്ന് നാടൻ തോക്കും പോലീസ് കണ്ടെടുത്തു. പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. നിതിൻ്റെ കൈയ്യിൽ നിന്ന് കത്തിയും കണ്ടെത്തി. ബിനി വീടിനകത്ത് കയറിയപ്പോൾ എതിർക്കാൻ കത്തിയുമായെത്തിയ നിതിനെ വെടിവച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസിൻ്റെ സംശയം.

12 വർഷം മുമ്പാണ് നിതിനും അമ്മയും സഹോദരനും പ്രദേശത്ത് താമസം ആരംഭിച്ചത്. അമ്മയാണ് ഈ കുടുംബത്തിലെ ഏക വരുമാനം. കൊല്ലപ്പെട്ട നിതിൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ബീഡിയും സിഗരറ്റും വാങ്ങാൻ വേണ്ടി മാത്രമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ടാപ്പിങ്ങ് തൊഴിലാളിയാണ് മരിച്ച ബിനു. ഇരുവരുടെയും വീടുകൾ തമ്മിൽ 200 മീറ്റർ അകലം മാത്രമാണുള്ളത്.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ