Pinarayi Vijayan Kerala Assembly Election Result 2026: വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Pinarayi Vijayan Kerala Assembly Election Result 2026: പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി മുൻ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ.2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് വൻ തിരിച്ചടിയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.കഴിഞ്ഞ തവണ മൂന്ന് റൗണ്ടുകൾ കഴിഞ്ഞപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ പിണറായിക്ക് വോട്ടുകൾക്ക് ലീഡ് ഉണ്ടായിരുന്നു.....
തിരുവനന്തപുരം: കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവേ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി മുൻ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ, പോ മോനെ വിജയ എന്നല്ല ഇറങ്ങിപ്പോ വിജയ എന്നാണ് രാഹുൽ മാങ്കുട്ടത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം 2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് വൻ തിരിച്ചടിയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത് .
എൽഡിഎഫിന്റെ കരുത്തുറ്റ നേതാവ് ആയ പിണറായി വിജയന് പോലും മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടാനോ വിജയിക്കാനോ ഉള്ള സാധ്യത വളരെ കുറവാണ്. വോട്ടെണ്ണൽ തുടങ്ങി 2 മണിക്കൂർ കഴിയുമ്പോൾ തന്നെ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പോരാട്ടം ആണ് യുഡിഎഫ് സ്ഥാനാർത്ഥിയായ വി പി അബ്ദുൽ റഷീദ് കാഴ്ചവെക്കുന്നത്. ആദ്യത്തെ മൂന്ന് റൗണ്ടിലും അബ്ദുൽ റഷീദ് തന്നെയാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്.
ALSO READ:ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്
എന്നാൽ കഴിഞ്ഞ തവണ മൂന്ന് റൗണ്ടുകൾ കഴിഞ്ഞപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ പിണറായിക്ക് വോട്ടുകൾക്ക് ലീഡ് ഉണ്ടായിരുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തിൽ പോലും പിണറായിക്ക് അടി തെറ്റി. എൽഡിഎഫിന്റെ ഭൂരിഭാഗം എല്ലാ സ്ഥാനാർത്ഥികൾക്കും വലിയ ഭൂരിപക്ഷം നേടുവാൻ ഇതുവരെ സാധിച്ചിട്ടില്ല.ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒആര്‍ കേളു, നേമത്ത് വി ശിവന്‍കുട്ടി, പത്തനാപുരത്ത് ഗണേഷ് കുമാര്‍, ആറന്മുളയില്‍ വീണാ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെല്ലാം പിന്നിലാണ്.
ഭരണവിരുദ്ധ വികാരം?
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് സർക്കാറിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് വ്യക്തമാക്കാൻ സാധിക്കുന്നത്. നിലവിൽ 96 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 39 സീറ്റുകളിലും അതേസമയം 5 മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് എൻഡിഎയും മികച്ച പോരാട്ടമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുന്നത്.കണ്ണൂരിൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പിലും അടക്കം യുഡിഎഫ് ശക്തമായ പോരാട്ടം ആണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ തലശ്ശേരിയിൽ കാരായി രാജൻ ലീഡ് വർദ്ധിപ്പിക്കുന്നുണ്ട്.
ENGLISH SUMMARY
As vote counting progresses in Kerala, former Palakkad MLA and Congress leader Rahul Mangkootathil posted a post on social media mocking former Chief Minister Pinarayi Vijayan.when 2026 election results counting progress, it becomes clear that the LDF has suffered a huge setback from the people.