Palakkad Student’s Death: ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ; സ്കൂൾ അടച്ചിട്ടു

Headmaster And Class Teacher Suspended: ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Palakkad Student’s Death: ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ; സ്കൂൾ അടച്ചിട്ടു

Arjun

Published: 

16 Oct 2025 | 01:55 PM

പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരന്റെ ആത്മഹത്യയിൽ നടപടിയുമായി മാനേജ്മെന്റ്. സംഭവത്തിൽ പ്രധാനധ്യപികയെയും ആരോപണവിധേയയായ അധ്യാപികയെയും സസ്പെൻ‍ഡ് ചെയ്തു. ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. സ്കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടു. കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. ഇതിനു പിന്നാലെ  ആത്മഹത്യയ്ക്ക് കാരണം ക്ലാസ് അധ്യാപിക ആശയുടെ നിരന്തര മാനസിക പീഡനം എന്ന് ആരോ​പിച്ച് മാതാപിതാക്കളും വിദ്യാർത്ഥികളും ​രം​ഗത്ത് എത്തി.

ഇൻസ്റ്റാ​ഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഇതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോ​പിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകി.

Also Read:‘നിരന്തരം മാനസികമായി പീഡിപ്പിച്ചു’; 14 കാരൻ്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സ്കൂളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെ വിവിധ വിദ്യാർത്ഥി സംഘടനകളും പ്രധാനാധ്യപികയെ ഉപരോധിച്ച് രം​ഗത്ത് എത്തി. അധ്യാപിക നിരന്തരം അർജുനെ വഴക്ക് പറയാറുണ്ടെന്നും ക്ലാസിൽ വച്ച് സൈബർ സെല്ലിൽ വിളിച്ചതോടെ അർജുൻ അസ്വസ്ഥാനായിരുന്നു എന്ന് സഹപാഠി പറയുന്നു. പ്രതിഷേധം ശക്തമായതോടെയാണ് മാനേജ്മെൻ്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ആരോപിതരായ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ