Paliyekkara Toll Plaza: ടോൾ പിരിക്കേണ്ട; ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

Paliyekkara Toll Plaza: ഗതാഗതക്കുരുക്ക് പൂർണ്ണമായി നീങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു.

Paliyekkara Toll Plaza: ടോൾ പിരിക്കേണ്ട; ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

Supreme Court

Published: 

20 Aug 2025 | 07:11 AM

ന്യൂഡൽഹി: മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിലെ ടോൾ പിരിവ് തടഞ്ഞതിന് എതിരെ ദേശീയ പാത അതോറിറ്റി നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. പാലിയേക്കര ടോൾ പ്ലാസക്കേസിലെ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്നും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ബിആർഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനോടകം നികുതി പണം നൽകിയിരിക്കുന്ന പൗരന്മാർക്ക് സഞ്ചാരസ്വാതന്ത്യമുണ്ടെന്നും അതിന് കൂടുതൽ പണം നൽകേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ALSO READ: കേരളാ ഹൈക്കോടതിയിൽ മരപ്പട്ടി ശല്യം, ദുർ​ഗന്ധവും ശല്യവും സഹിക്കാനാകാതെ നടപടികള്‍ തടസപ്പെട്ടു

അടിപാതകളുടെയും ബ്ലാക്ക് സ്പോട്ടുകളുടെയും നിർമ്മാണത്തിന്റെ ഉപകരാർ പിഎസ് ടി എഞ്ചിനീയറിംഗ് എന്ന കമ്പനിക്കാണ്, ഇവർ പണി സമയബന്ധിതമായി പൂർത്തിയാക്കത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കരാർ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രന്‍ഷന്‍സ് വാദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഹൈക്കോടതിയിലെ കേസിൽ ഉപകരാർ ഉള്ള പിഎസ് ടി എഞ്ചനീയറിംഗിനെ കക്ഷിയാക്കാനും ഉത്തരവിട്ടു. ഗതാഗതക്കുരുക്ക് പൂർണ്ണമായി നീങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു.

Related Stories
Viral Video: ആഡംബര കാറുകൾ മുതൽ ഹെവി-ഡ്യൂട്ടി യന്ത്രങ്ങൾ വരെ; കേരളത്തിന്റെ ഈ ‘ഡ്രൈവർ അമ്മയെ’ അറിയുമോ
Guruvayoor weddings; വീണ്ടും ​വരുന്നു ഗുരുവായൂരിൽ ഒറ്റ ദിവസം റെക്കോഡ് കല്യാണങ്ങൾ, പല ചടങ്ങുകളും വെട്ടിച്ചുരുക്കും
Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം