KSRTC bus accident: പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം, 30 പേർക്ക് പരുക്ക്

Pampa Route KSRTC Buses Collide: അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പമ്പ – നിലയ്ക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പോലീസും അഗ്നിരക്ഷാ സേനയും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

KSRTC bus accident: പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം, 30 പേർക്ക് പരുക്ക്

KSRTC bus accident

Published: 

09 Dec 2025 | 04:38 PM

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിലെ പ്രധാന കേന്ദ്രമായ പമ്പ ചക്കുപാലത്ത് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 30 യാത്രക്കാർക്ക് പരുക്കേറ്റു. ചക്കുപാലത്തെ കൊടുംവളവിലാണ് രാവിലെയാണ് അപകടം നടന്നത്.
പമ്പ – നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

 

രക്ഷാപ്രവർത്തനവും പരുക്കേറ്റവരും

 

അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പമ്പ – നിലയ്ക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പോലീസും അഗ്നിരക്ഷാ സേനയും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് കൂട്ടിയിടിച്ച ബസുകൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.

പരുക്കേറ്റവരിൽ 10 വയസ്സുകാരി ഉൾപ്പെടെ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ തലയ്ക്കാണ് പരുക്കേറ്റത്. നിസ്സാരമായി പരുക്കേറ്റ മറ്റ് യാത്രക്കാരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയാണോ സാങ്കേതിക തകരാറാണോ വളവിലെ അശാസ്ത്രീയതയാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പരിശോധിക്കും.

രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം