AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheating: സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷം തട്ടിയ പാസ്റ്റർ ‘നമ്പൂതിരി’ പിടിയിൽ

2023 മുതൽ ഹരിപ്രസാദ് കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർഥനാ സ്ഥാപനം നടത്തി വന്നിരുന്നു. അതിനാൽ പാസ്റ്റർ ‘നമ്പൂതിരി’ എന്ന പേരിലാണ് ടി.പി. ഹരിപ്രസാദ് അറിഞ്ഞിരുന്നത്.

Cheating: സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷം തട്ടിയ പാസ്റ്റർ ‘നമ്പൂതിരി’ പിടിയിൽ
Paster NambuthiriImage Credit source: special arrangement, tv9 Network
ashli
Ashli C | Published: 10 Oct 2025 09:25 AM

കോട്ടയം: സ്ത്രീയെ കബളിപ്പിച്ച് 45 രൂപ തട്ടിയ കേസിൽ പാസ്റ്റർ അറസ്റ്റിൽ. മണർകാട് സ്വദേശിനിയായ യുവതിയുടെ പണവും സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ ടി.പി. ഹരിപ്രസാദാണ് സംഭവത്തിൽ പിടിയിലായത്. 2023 മുതൽ ഹരിപ്രസാദ് കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർഥനാ സ്ഥാപനം നടത്തി വന്നിരുന്നു. അതിനാൽ പാസ്റ്റർ ‘നമ്പൂതിരി’ എന്ന പേരിലാണ് ടി.പി. ഹരിപ്രസാദ് അറിഞ്ഞിരുന്നത്. മറ്റൊരു യുവതിക്കൊപ്പം ഒളിവിൽ താമസിക്കവേയാണ് ഹരിപ്രസാദ് പിടിയിലാകുന്നത്. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം എട്ടുമാസമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ മറ്റ് ജില്ലകളിലായാണ് ഇയാൾ താമസിച്ചിരുന്നത്.ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധിപേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൂടാതെ ഹരിപ്രസാദ് നടത്തിക്കൊണ്ടിരുന്ന പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യയുടെ പേരിൽ നിരവധിപേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽനിന്നാണ് വ്യാഴാഴ്ച പുലർച്ചെ ഹരിപ്രസാദ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‍പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. മണർകാട് ഇൻസ്പെക്ടർ അനിൽ ജോർജ്, എസ്.ഐ. ജസ്റ്റിൻ എസ്. മണ്ഡപം, എഎസ്ഐമാരായ ജി.രഞ്ജിത്ത്, കെ.എൻ. രാധാകൃഷ്ണൻ, എസ്.രഞ്ജിത്ത് എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. കുമരകം, ചിങ്ങവനം, ഗാന്ധിനഗർ തുടങ്ങിയ സ്റ്റേഷനുകളിൽ ഹരിപ്രസാദിന്റെ പേരിൽ സമാനരീതിയിലുള്ള കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്ഥിരമായി ഒരിടത്ത് തങ്ങാത്ത രീതിയാണ് പ്രതിക്ക്. വിവിധ ഇടങ്ങളിൽ മാറിമാറി താമസിക്കുന്നതായിരുന്നു ഇയാളുടെ രീതി. കേസിൽ പ്രതിയെ കോടതി റിമാൻഡുചെയ്തു.