Pathanamthitta Teen Pregnancy: പത്തനംതിട്ടയിൽ 16കാരി ഗർഭിണിയായ സംഭവം; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

Pathanamthitta 16 Year Old Girl Pregnant: വിദ്യാർത്ഥിനി പഠനത്തിൽ താൽപര്യം കാണിക്കാത്തതും ക്ലാസ്സിൽ ഹാജരാകാത്തതും അധ്യാപകരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.

Pathanamthitta Teen Pregnancy: പത്തനംതിട്ടയിൽ 16കാരി ഗർഭിണിയായ സംഭവം; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

പ്രതീകാത്മക ചിത്രം

Updated On: 

31 Jul 2025 06:49 AM

പത്തനംതിട്ട: പത്തനംതിട്ടയിൽ 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധുവായ സഹപാഠി അറസ്റ്റിൽ. പ്രതിക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ശേഷം പ്രതിയെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി.

വിദ്യാർത്ഥിനി ക്ലാസ്സിൽ ഹാജരാകാത്തതും പഠനത്തിൽ താൽപര്യം കാണിക്കാത്തതും ആദ്യം ശ്രദ്ധിച്ചത് അധ്യാപകരാണ്. ഇതോടെ അവർ ചൈൽഡ് ലൈനിൽ ബന്ധപ്പെട്ട് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്.

തുടർന്ന് സിഡബ്ല്യുസി പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. പെൺകുട്ടി ഇപ്പോൾ ആറ് മാസം ഗർഭിണിയാണ് എന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിച്ചു.

ALSO READ: ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം തടവ്

ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് 2 വർഷം തടവ്

ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ. നെടുമങ്ങാട് കല്ലിയോട് തീർത്ഥങ്കര സ്വദേശി അനിൽകുമാറിനെ ( 45) ആണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും, അല്ലെങ്കിൽ രണ്ടു മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസിലേക്ക് കയറിയ പെൺകുട്ടിക്ക് നേരെ എതിർ സീറ്റിലിരുന്ന അനിൽകുമാർ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഭയന്ന കുട്ടി സുഹൃത്തുക്കളെ വിളിച്ചെങ്കിലും അവർക്ക് മുന്നിലും പ്രതി നഗ്നതാ പ്രദർശനം ആവർത്തിച്ചുവെന്ന് പരാതിയിൽ പറയുന്നു.

കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദാണ് പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായത്. 16 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും രണ്ട് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും