Pathanamthitta Honey Trap: ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മി; ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാൻ ശ്രമം; കൂടുതൽ പേര്‍ മര്‍ദനത്തിന് ഇരയായി?

Pathanamthitta Honey Trap: ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മിയാണ്. ഇവരെ മർദിക്കുന്ന പത്ത് ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽ നിന്ന് കണ്ടെടുത്തു. രശ്മിയും ഒരു യുവാവുമൊത്തുള്ള ദൃശ്യങ്ങളും ഫോണിലുണ്ട്.

Pathanamthitta Honey Trap: ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മി; ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാൻ ശ്രമം; കൂടുതൽ പേര്‍ മര്‍ദനത്തിന് ഇരയായി?

രശ്‍മി, ജയേഷ്

Updated On: 

15 Sep 2025 | 08:05 AM

പത്തനംതിട്ട: കോയിപ്രത്ത് യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമർദനത്തിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൂടുതൽ പേർ ദമ്പതികളുടെ ക്രൂരമർദനത്തിനിരയായെന്ന് സൂചന. പ്രതികളുടെ ഫോണുകളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇത് സംബന്ധിച്ചുള്ള സംശയം പോലീസിനു ലഭിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്.

ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മിയാണ്. ഇവരെ മർദിക്കുന്ന പത്ത് ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽ നിന്ന് കണ്ടെടുത്തു. രശ്മിയും ഒരു യുവാവുമൊത്തുള്ള ദൃശ്യങ്ങളും ഫോണിലുണ്ട്. എന്നാൽ കൂടുതൽ ദൃശ്യങ്ങൾ മുഖ്യപ്രതിയായ ജയേഷിന്‍റെ ഫോണിലെ രഹസ്യഫോള്‍ഡറിലാണ്. ഇത് തുറക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

അതേസമയം കേസിൽ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എന്തിനാണ് ഇവർ ഇത്തരമൊരു കുറ്റകൃത്യം നടത്തിയതെന്നും പോലീസിന് ഇതുവരെ കണ്ടെത്താനായില്ല. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഉടൻ അപേക്ഷ നൽകിയേക്കും. മർദനത്തിനിരയായ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയയിച്ചാണ് യുവാക്കളെ വീട്ടിൽ വിളിച്ചുവരുത്തി മർദിച്ചതെന്നാണ് ജയേഷ് പറയുന്നത്. എന്നാൽ പോലീസ് ഇത് പൂർണമായും വിശ്വാസിക്കുന്നില്ല. രശ്മിയുമായി അവിഹിത ബന്ധമില്ലെന്നാണ് മർദ്ദനമേറ്റ യുവാക്കളും പറയുന്നത്.

Also Read:അന്വേഷണത്തോട് സഹകരിക്കാതെ രശ്മിയും ജയേഷും; കോയിപ്രം മർദന കേസിൽ വലഞ്ഞ് പോലീസ്

റാന്നി സ്വദേശിയെ ഈ മാസം അഞ്ചാം തീയതിയും ആലപ്പുഴ സ്വദേശിയെ സെപ്റ്റംബർ ഒന്നിനുമാണ് മർദനത്തിന് ഇരകളാക്കിയത്. റാന്നി സ്വദേശിയെ വീട്ടിൽ വിളിച്ചുവരുത്തി മുളകു സ്പ്രേ അടിക്കുകയും മർദിക്കുകയുമായിരുന്നു. ഇയാൾക്ക് നട്ടെല്ലിനും ഇടതു കാൽമുട്ടിലും രണ്ടു വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. ശരീരത്തിന്റെ പലഭാ​ഗത്തും മുറിവുകളും ഉണ്ട്.

ആലപ്പുഴ സ്വദേശിയെ രശ്മി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. മാരാമൺ ജംക്‌ഷനിൽ എത്തിയ യുവാവിനെ ജയേഷാണ് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കണമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചു. ഇതിനു പിന്നാലെ ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ കുത്തിയിറക്കുകയുമായിരുന്നു. നഖം പിഴുതെടുത്തു. മർദ്ദിച്ച ശേഷം പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ജയേഷിനെയും രശ്മിയെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ