Pathanamthitta Youth Attack: പത്തനംതിട്ടയിൽ ഭാര്യയടക്കം മൂന്ന് പേരെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്; പ്രതി ഒളിവിൽ

Pathanamthitta Youth Attack On Family: ഭാര്യാ പിതാവായ ശശിയുടെ നെഞ്ചിനാണ് കുത്തേറ്റത്. മറ്റ് രണ്ടാൾക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ വിദ​ഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Pathanamthitta Youth Attack: പത്തനംതിട്ടയിൽ ഭാര്യയടക്കം മൂന്ന് പേരെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്; പ്രതി ഒളിവിൽ

പ്രതീകാത്മക ചിത്രം

Published: 

03 Aug 2025 06:16 AM

പത്തനംതിട്ട: ഭാര്യയെ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്. പത്തനംതിട്ട പുല്ലാട് ആലുംതറയിലാണ് നടുക്കുന്ന സംഭവം. കുടുംബകലഹത്തെ തുടർന്നാണ് അക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി അജിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയായ ശ്യാമ, ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് കുത്തേറ്റത്.

ഭാര്യാ പിതാവായ ശശിയുടെ നെഞ്ചിനാണ് കുത്തേറ്റത്. മറ്റ് രണ്ടാൾക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ വിദ​ഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മുമ്പും ഇവരുടെ കുടുംബത്തിൽ തർക്കങ്ങളും കലഹങ്ങളും പതിവായിരുന്നതായി വാർഡ് മെമ്പർ പറയുന്നു.

പ്രതിയായ അജി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിൽ നിരവധി പരാതികളാണ് കോയിപ്പുറം പോലീസിന് ലഭിച്ചിട്ടുള്ളത്. ഇന്നലെയും ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും അജി ഇവരെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും