AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

രോഗിയുടെ തലയിൽ ചക്കവീണു, അപകടം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ

Patient Injured After Jackfruit Falls on Head: ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ കാത്തുനിൽക്കുമ്പോഴാണ് അപകടം. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗിയുടെ തലയിൽ ചക്കവീണു, അപകടം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
പത്തനംതിട്ട ജനറൽ ആശുപത്രിImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 26 Feb 2026 | 11:03 AM

പത്തനംതിട്ട: ​ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് തലയിൽ ചക്ക വീണ് രോ​ഗി ബോധരഹിതനായത്. ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായർക്കാണ് അപകടം സംഭവിച്ചത്. തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്തെ പ്ലാവിൽനിന്നാണ് ചക്കവീണത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ കാത്തുനിൽക്കുമ്പോഴാണ് അപകടം. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

 

വ്യക്തമായില്ല… മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്ന് റെയിൽവേ സുരക്ഷാസേന

 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ മന്ത്രി വീണ ജോ‍ർജിനെ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.). കേസുമായി ബന്ധപ്പെട്ട് ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.

റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. മന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസിന് കഴിഞ്ഞിട്ടില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് കേസുമായി മുന്നോട്ടുപോകുന്നത്. സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്‍ഡ് ചെയ്തു. കെഎസ്‌യു ജില്ല പ്രസിഡന്റ് എംസി അതുല്‍, അഹമ്മദ് യാസീന്‍, സിഎച്ച് മുബാസ്, വിവി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

Follow Us