Vazhoor Soman : പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
Peerumade MLA Vazhoor Soman Death News : തിരുവനന്തപുരത്ത് ഒരു യോഗത്തിനിടെ കുഴുഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും വാഴൂർ സോമൻ മരണപ്പെടുകയായിരുന്നു.
തിരുവനന്തപുരം : പീരുമേട് എംഎൽഎയും സിപിഐ നേതാവുമായ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് ഒരു യോഗത്തിനിടെ കുഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് ഡോക്ടർമാർ അറിയിച്ചു. 72 വയസായിരുന്നു. നിയമസഭയിലേക്ക് ജീപ്പിലെത്തി ശ്രദ്ധേയനായ തോട്ടം തൊഴിലാളി നേതാവാണ് വാഴൂർ സോമൻ.
റെവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്കിടെയാണ് വാഴൂർ സോമൻ കുഴഞ്ഞുവീണത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ പീരുമേട് എംഎൽഎയെ അടിയന്തരമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിൽ ഇരിക്കവെയായിരുന്നു അന്ത്യം.
2021 തിരഞ്ഞെടുപ്പിലൂടെ ആദ്യമായിട്ടാണ് വാഴൂർ സോമൻ പീരുമേട് എംഎൽഎയായി നിയമസഭയിലേക്കെത്തുന്നത്. യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസിനെ 1835 വോട്ടിന് തോൽപ്പിച്ചാണ് സിപിഐ നേതാവിൻ്റെ ജയം
Updating…