Perambra CLash: ഷാഫി പറമ്പിലിന്റെ മൂക്കിനു പൊട്ടൽ; അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി

Shafi Parambil MP Undergoes Emergency Surgery: മുക്കിനു രണ്ട് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്.

Perambra CLash: ഷാഫി പറമ്പിലിന്റെ മൂക്കിനു പൊട്ടൽ; അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി

Shafi Parambil Mp

Published: 

11 Oct 2025 06:32 AM

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മുക്കിനു രണ്ട് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ഒരു ജനപ്രതിനിധിക്ക് പോലും പോലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ലെന്ന് പറഞ്ഞായിരുന്നു സിദ്ദിഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുന്നു. പോലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. പോലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ല എന്ന് പോലീസിനെയും അവരെ പറഞ്ഞ് വിട്ടവരേയും ഓർമിപ്പിക്കുന്നുവെന്നും സിദ്ദിഖ് കുറിച്ചു.

Also Read:എൽഡിഎഫ്–യുഡിഎഫ് പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ്; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

പേരാമ്പ്ര സികെജിഎം കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഹർത്താലിനു ശേഷം യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഉണ്ടായിരുന്നു. രണ്ട് പ്രകടനങ്ങളും നേർക്കുനേർ വന്നതോടെ വാക്കേറ്റം ഉണ്ടാവുകയും ഇത് പിന്നീട് സംഘർഷത്തിലേക്ക് കലാശിക്കുകയുമായിരുന്നു.

സംഘർഷം പരിധി വിട്ടതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. ഇതിലാണ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്ക് പരിക്കേറ്റത്. ഷാഫിയെ മർദിച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധിക്കുകയാണ്. സംഭവത്തിൽ ഇന്ന് രാവിലെ 9.​30 ന് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഐജി ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അറിയിച്ചു.

അതേസമയം ഷാഫിക്ക് പരിക്കേറ്റത് ലാത്തി ചാർജിലല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പി പറയുന്നത്. പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തി ചാർജ് നടത്തിയിട്ടില്ല. ഉണ്ടെങ്കിൽ വീഡിയോ കാണിക്കട്ടെയെന്ന് എസ്പി പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും