AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Students Fight: ബെസ്റ്റിയെ ചൊല്ലി തർക്കം; സിനിമ സ്റ്റൈലില്‍ ഏറ്റുമുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍

Plus One Students Fight Over Bestie: കൊച്ചിയിലെ ഒരു എയ്‌ഡഡ്‌ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലാണ് ബെസ്റ്റിയെ ചൊല്ലി തർക്കം ഉണ്ടായതും, പിന്നീട് തമ്മിലടിയിലേക്ക് കടന്നതും.

Kochi Students Fight: ബെസ്റ്റിയെ ചൊല്ലി തർക്കം; സിനിമ സ്റ്റൈലില്‍ ഏറ്റുമുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Updated On: 02 Aug 2025 16:43 PM

കൊച്ചി: ബെസ്റ്റിയെ ചൊല്ലി ഉണ്ടായ തർക്കത്തിന് പിന്നാലെ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ. കൊച്ചിയിലെ സ്‌കൂളിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്താൻ കൂട്ടുകാരെ ഏൽപ്പിച്ച ശേഷമായിരുന്നു ഏറ്റുമുട്ടൽ നടന്നത്.

കൊച്ചിയിലെ ഒരു എയ്‌ഡഡ്‌ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലാണ് ബെസ്റ്റിയെ ചൊല്ലി തർക്കം ഉണ്ടായതും, പിന്നീട് തമ്മിലടിയിലേക്ക് കടന്നതും. അടികൂടുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ വിദ്യാർഥികൾ സുഹൃത്തുക്കളെ ഏല്പിക്കുകയും ചെയ്തിരുന്നു. അവരാണ് ചുറ്റും നിന്ന് സംഭവത്തിന്റെ വീഡിയോ പകർത്തിയത്. ശേഷം അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ആരെയും ഭയപ്പെടുത്തുന്ന തരത്തിലാണ് വിദ്യാർഥികൾ തമ്മിലടിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയത്തിൽ പോലീസ് ഇടപെടുകയായിരുന്നു. തമ്മിലടിയിൽ ഏർപ്പെട്ട രണ്ടു വിദ്യാർത്ഥികളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായാണ് വിവരം.

ALSO READ: കോഴിക്കോട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ പോയ സ്ത്രീ മരിച്ചനിലയിൽ

കോഴിക്കോട് വനാതിർത്തിയിൽ സ്ത്രീ മരിച്ചനിലയിൽ

കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ വനാതിർത്തിക്ക് സമീപം സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. പശുവിനെ മേക്കാൻ പോയ കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയും (43) അവരുടെ വളർത്തുപശുവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെയും പശുവിന്റെയും ശരീരത്തിൽ പരിക്കുകളൊന്നുമില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.