ടൂറിസം മന്ത്രി ആദ്യമെത്തും, പിന്നാലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ജഡായുപ്പാറയിലേക്ക് കൂടുതല്‍ ‘വിഐപികള്‍’

Jatayu Earth's Center to Host PM Modi and Tourism Minister Soon, Says Suresh Gopi: പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ചടയമംഗലത്തെ ജഡായുപ്പാറ സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം മന്ത്രിയാകും ആദ്യം സന്ദര്‍ശിക്കുക. പിന്നാലെ പ്രധാനമന്ത്രിയെത്തുമെന്നും സുരേഷ് ഗോപി.

ടൂറിസം മന്ത്രി ആദ്യമെത്തും, പിന്നാലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ജഡായുപ്പാറയിലേക്ക് കൂടുതല്‍ വിഐപികള്‍

പ്രധാനമന്ത്രി ജഡായുപ്പാറ സന്ദര്‍ശിച്ചേക്കും

Updated On: 

19 Nov 2026 | 08:03 PM

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ചടയമംഗലത്തെ ജഡായുപ്പാറ സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം മന്ത്രിയാകും ആദ്യം സന്ദര്‍ശിക്കുക. പിന്നാലെ പ്രധാനമന്ത്രിയെത്തുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി വ്യക്തമാക്കി. ഗജേന്ദ്ര സിങ് ഷെഖാവത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് താന്‍ അറിഞ്ഞത്. രാജീവ് അഞ്ചലുമായി മീറ്റിങ് ഇന്ന് നടന്നിരുന്നു. ഡല്‍ഹി ബിനാലെയില്‍ ജഡായുവിന്റെ ‘പ്രസന്‍സ്’ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ആദ്യം ഗജേന്ദ്ര സിങ് ഷെഖാവത്ത് സന്ദര്‍ശിക്കും. അതിനുശേഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉടനെയുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി എത്തിയാല്‍ അത് നാടിന് സന്തോഷം പകരുമെന്ന് ശില്‍പി രാജീവ് അഞ്ചല്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. അദ്ദേഹം വരുമോയെന്ന് തനിക്ക് അറിയില്ല. ഔദ്യോഗിക വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ല. അദ്ദേഹം വരണമെന്നാണ് തന്റെ ആഗ്രഹമെന്നും രാജീവ് അഞ്ചല്‍ പറഞ്ഞു.

ടൂറിസം മന്ത്രിയെ താന്‍ കണ്ടിരുന്നു. എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹമൊന്നും പറഞ്ഞില്ല. ഡല്‍ഹി ബിനാലെയുമായി ബന്ധപ്പെട്ടുള്ള ഒരു മീറ്റിങിനാണ് തന്നെ വിളിച്ചത്. ബിനാലെയുമായി തന്നോട് സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഡിസൈനും ആവശ്യപ്പെട്ടിട്ടുണ്ട്. അതുപ്രകാരം ഒരു ഡിസൈന്‍ കൊടുത്തു. ആ സമയത്താണ് അദ്ദേഹം ജഡായുപ്പാറ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സുരേഷ് ഗോപി തന്നോട് പറഞ്ഞത്. മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാമായണം ഇഫക്ട്’

രാമായണം സിനിമയിലൂടെയാണ് കൊല്ലത്തെ ജഡായുപ്പാറ വീണ്ടും ചര്‍ച്ചയായത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം നിരവധി പേരാണ് ഇപ്പോള്‍ ദിവസവും ജഡായുപ്പാറയിലെത്തുന്നത്. ദിവസവും ഏഴായിരത്തിലേറെ ആളുകള്‍ ജഡായുപ്പാറയിലെത്തുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ശബരിമല സീസണ്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ അടക്കമുള്ള നേരത്തെ ജഡായുപ്പാറ സന്ദര്‍ശിച്ചിരുന്നു.

Also Read: Sabarimala: ശബരിമല തീർത്ഥാടനം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നാളെ മുതൽ

പ്രധാന ആകര്‍ഷണം

  • അഡ്വഞ്ചർ പാര്‍ക്ക്
  • സിപ് ലൈനിങ്
  • ഓഡിയോ-വിഷ്വല്‍ മ്യൂസിയം
  • 6ഡി തിയേറ്റര്‍
  • രാമക്ഷേത്രം
  • വാലി ക്രോസിങ്
  • റോക്ക് ക്ലൈമ്പിങ്
  • റാപ്പലിങ്
  • കമാന്‍ഡോ നെറ്റ് ക്ലൈമ്പിങ്
  • പെയിന്റ് ബോള്‍

ജഡായുപ്പാര്‍ക്ക്-വീഡിയോ

English Summary

Prime Minister Narendra Modi and Tourism Minister Gajendra Singh Shekhawat set to visit Jatayupara in Chadayamangalam, announced Union Minister Suresh Gopi. The Tourism Minister will arrive first, followed shortly by the Prime Minister. Suresh Gopi also met with Rajiv Anchal, who requested Jatayu’s presence at the Delhi Biennale. The Union Minister confirmed he has brought this request to the Prime Minister’s attention.

Loading...
Unable to load recommendations.
Follow Us
Related Stories
Athulya Chandra: നടി അതുല്യ ചന്ദ്രയ്ക്കും കൂട്ടർക്കും ഡോക്ടറെ മർദിച്ച കേസിൽ ജാമ്യം
Pinarayi Vijayan: മുഖ്യമന്ത്രിക്ക്‌ സ്വന്തം മുന്നണിയെ വിശ്വാസമില്ല ; കേരളം ഭരിക്കുന്നത് കൂട്ടത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭ; പിണറായി വിജയൻ
അതൊക്കെ അവരുടെ ഇഷ്ടമല്ലേ..! കോൺഗ്രസിൽ ആര് വന്നാലും സ്വീകരിക്കും; പത്മജയുടെ റീ എൻട്രിയിൽ കെ മുരളീധരൻ
Padmaja Venugopal: ബി.ജെ.പി വിട്ട പത്മജ കോൺ​ഗ്രസിലേക്ക്, സ്വാ​ഗതം ചെയ്ത് സണ്ണി ജോസഫ്
Ariyil Shukoor Murder Case: അരിയിൽ ഷുക്കൂർ വധക്കേസ് : പി ജയരാജനെയും ടി.വി രാജേഷിനെയും വെറുതെ വിട്ടു, 18 പേർ കുറ്റവിമുക്തർ
Kerala Weather Update: സന്നിധാനത്തും പമ്പയിലും മഴയ്ക്ക് സാധ്യത; അക്വാൻ ചുഴലിക്കാറ്റ് ശക്തിയോടെ തുടരുന്നു
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ