AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Shri Scheme Row: ‘സവര്‍ക്കറെക്കുറിച്ചും ഹെഡ്ഗേവാറിനെക്കുറിച്ചും പഠിപ്പിക്കും, ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട’

K Surendran on PM Shri Scheme Row: നാലുവർഷം നടപ്പാക്കാൻ വൈകിപ്പിച്ചതിന് സർക്കാർ മാപ്പ് പറയണം. കരാറിൽ ഒപ്പിട്ടുവെങ്കിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് പറയുന്ന എം വി ഗോവിന്ദൻ മറ്റൊരു കബളിപ്പിക്കൽ നടത്തുകയാണ്.

PM Shri Scheme Row: ‘സവര്‍ക്കറെക്കുറിച്ചും ഹെഡ്ഗേവാറിനെക്കുറിച്ചും പഠിപ്പിക്കും, ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട’
K SurendranImage Credit source: Facebook
nithya
Nithya Vinu | Updated On: 25 Oct 2025 15:30 PM

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ എതിർപ്പുകൾ തുടരുന്നതിനിടെ സിപിഐയെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായിക്കും മനസ്സിലാകുമെന്ന് കരുതുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകും. കേരളത്തിൽ ഇനി വിഡി സവർക്കറെയും കെബി ഹെഡ്ഗേവാർനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കുമെന്നും ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട എന്നും സുരേന്ദ്രൻ പറഞ്ഞു.

ALSO READ: പിഎംശ്രീ പദ്ധതി ദോഷകരമെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ല; ടി പി രാമകൃഷ്ണൻ

കേരളത്തിൽ നടക്കുന്നത് രാജ്യഭരണമാണെന്നും വിമ‍‍ർശിച്ചു. കരാർ ഒപ്പിട്ടത് മന്ത്രിമാർ അറിയാത്തത് ബിജെപിയുടെ കുറ്റമല്ലെന്നും എൽഡിഎഫ് കൺവീനർ പോയിട്ടാണെന്നും എം എ ബേബി പോലും അറിഞ്ഞിട്ടില്ലയെന്നും സുരേന്ദ്രൻ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പിഎംശ്രീ പദ്ധതി. ഇതിൽ സർക്കാർ ഒപ്പ് വെച്ചത് ശരിയായ നിലപാടാണ്. നാല് വർഷം നടപ്പാക്കാൻ വൈകിപ്പിച്ചതിന് സർക്കാർ മാപ്പ് പറയണം. കരാറിൽ ഒപ്പിട്ടുവെങ്കിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് പറയുന്ന എം വി ഗോവിന്ദൻ മറ്റൊരു കബളിപ്പിക്കൽ നടത്തുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.