PM Shri Scheme: ‘എൻഇപി സിലബസ് നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല’; പിഎം ശ്രീ പദ്ധതിയിൽ നയം വ്യക്തമാക്കി കേന്ദ്രം

PM Shri Scheme Row, Central Government React: വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിൽ ഉൾ‌പ്പെടുന്നതാണ്. അതിനാൽ കരിക്കുലവും പാഠപുസ്തകവും സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും തീരുമാനമെടുക്കാം.

PM Shri Scheme: എൻഇപി സിലബസ് നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല; പിഎം ശ്രീ പദ്ധതിയിൽ നയം വ്യക്തമാക്കി കേന്ദ്രം

പ്രതീകാത്മക ചിത്രം

Updated On: 

26 Oct 2025 | 02:59 PM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പിട്ടതിനെ തുടർന്നുള്ള വിവാദങ്ങൾക്കിടെ നയം വ്യക്തമാക്കി കേന്ദ്രം. പിഎം ശ്രീയിൽ ചേര്‍ന്നതുകൊണ്ട് എൻഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തു.

2024 മാര്‍ച്ചിൽ തന്നെ കേരളം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാമെന്ന് ഉറപ്പു നൽകിയിരുന്നുവെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിൽ ഉൾ‌പ്പെടുന്നതാണ്. അതിനാൽ കരിക്കുലവും പാഠപുസ്തകവും സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും തീരുമാനമെടുക്കാം. എൻഇപി നയം ഒരു മാതൃക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘പിഎം ശ്രീ ഏത് നിമിഷവും റദ്ദാക്കാം; കേരളത്തിന് ആവശ്യം ഇല്ല- മന്ത്രി

ദേശീയ തലത്തിൽ ഏകീകരണം വേണം എന്നതാണ് കേന്ദ്രത്തിന്‍റെ താൽപ്പര്യം. എൻഇപിയുടെ നല്ല വശങ്ങൾ ഉയർത്തിക്കാട്ടാനാണ് പി എം ശ്രീ നടപ്പാക്കുന്നത്. സ്കൂളുകളുടെ നിലവാരവും സൗകര്യം ഉയർത്താൻ ഇത് ഇടയാക്കും. പി എം ശ്രീയിൽ കേരളം ഒപ്പുവെച്ചതിൽ സന്തോഷമുണ്ടെന്നും സഞ്ജയ് കുമാര്‍ കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തിൽ വിമർശനങ്ങൾ ഉയരുകയാണ്. എപ്പോൾ വേണമെങ്കിലും കരാറിൽ നിന്ന് പിന്മാറാം എന്നും ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. തെറ്റായ കേന്ദ്രനയങ്ങൾ സ്വീകരിക്കില്ലെന്നും ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രമാണ്  പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആവർത്തിച്ചു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ