Mukesh M Nair : പ്രവേശനോത്സവത്തിന് അതിഥിയായി എത്തിയത് പോക്സോ കേസ് പ്രതി; സ്കൂൾ അധികൃതർക്കെതിരെ വിമർശനം
Vlogger Mukesh M Nair School Re-Opening Day Controversy : തിരുവനന്തപുരത്തെ ഫോർട്ട് ഹൈസ്കൂളിലാണ് വിവാദ യുട്യൂബർ മുകേഷ് എം നായർ അതിഥിയായി എത്തിയത്.

Mukesh M Nair
തിരുവനന്തപുരം : സ്കൂൾ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം വിവാദത്തിൽ. തിരുവനന്തപുരം ഫോർട്ട് ഹൈ സ്കൂളിലെ പ്രവേശനോത്സവത്തിനാണ് പോക്സോ കേസിൽ പ്രതിയും യുട്യൂബറുമായ മുകേഷ് എം നായർ വിശിഷ്ടാതിഥിയായി പങ്കെടുത്തത്. സംഭവം വിവാദമായതോടെ യുട്യൂബർ അപ്രതീക്ഷിതമായി എത്തിയതാണെന്നാണ് സ്കൂൾ അധികൃതർ പ്രതികരിച്ചത്.
ജിസിഐ എന്ന സംഘടനയാണ് ഫോർട്ട് സ്കൂളിലെ പ്രവേശനോത്സവം സംഘടിപ്പിച്ചത്. സംഘടന മുൻകൂട്ടി അറിയിക്കാതെയാണ് മുകേഷിനെ പരിപാടിക്കെത്തിച്ചതെന്നാണ് സ്കൂൾ പ്രധാന അധ്യാപകൻ പറഞ്ഞു. എന്നാൽ മുകേഷ് എം നായർ അതിഥിയായി എത്തുമെന്ന് നേരത്തെ പോസ്റ്ററിലൂടെ അറിയിച്ചിരുന്നതാണ്. പരിപാടിയിൽ മുഖ്യാതിഥിയായി വ്ളോഗർ പങ്കെടുക്കുമെന്നുള്ള പോസ്റ്റും മുകഷ് തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
പരിപാടിക്ക് പങ്കെടുക്കുന്നു എന്ന് അറിയിച്ചുകൊണ്ട് മുകേഷ് എം നായർ പങ്കുവെച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്
റീൽസ് ചിത്രീകരണത്തിനിടെ കോവളത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായ പെരുമാറിയതിനാണ് മുകേഷിനെതിരെ പോക്സോ കേസ് ചുമത്തിയിരിക്കുന്നത്. അർധനഗ്നയാക്കി പെൺകുട്ടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചുയെന്നും ശരീരഭാഗങ്ങളിൽ സ്പർശിച്ചുയെന്നുമാണ് വ്ളോർഗക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയിരിക്കുന്നത്.