AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Voter List Revision: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; നിയമസഭ ഇന്ന് പ്രമേയം പാസാക്കും

Kerala Voter List Revision: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ നീട്ടിവെക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ആവശ്യം. ഇതുകൂടാതെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സഭയിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടു വരും.

Voter List Revision: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; നിയമസഭ ഇന്ന് പ്രമേയം പാസാക്കും
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 29 Sep 2025 06:19 AM

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (Voter List Revision) സുതാര്യത ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കുന്നതിലെ ആശങ്കകൾ സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുളള കക്ഷികൾ ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രമേയം ഒന്നിച്ച് പാസാക്കാൻ തീരുമാനമായത്. പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കും. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ നീട്ടിവെക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ആവശ്യം. ഇതുകൂടാതെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സഭയിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടു വരും.

Also Read: ‘സേവനത്തിന് നല്ലത് ആർഎസ്എസ്’; മുൻ ഡിജിപി ജേക്കബ് തോമസ് മുഴുവൻ സമയ പ്രവർത്തകനാവുന്നു

വോട്ടര്‍ പട്ടിക പരിഷ്കരണം ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരെഞ്ഞെടുപ്പിനെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപ്പാർട്ടികളുമായി യോഗം ചേർന്നത്. യോഗത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തെ എൽഡിഎഫും യുഡിഎഫും എതിർത്തപ്പോൾ ബിജെപി മാത്രമാണ് പരിഷ്കരണത്തെ പിന്തുണച്ചത്.