Pooja Bumper 2025: 300 രൂപ കൊണ്ട് ലഭിക്കുന്നതോ 332130 സമ്മാനങ്ങള്‍; ഇന്ന് തന്നെ പൂജ ബമ്പറെടുക്കാം
Pooja Bumper 2025 Prize Structure: നവംബര്‍ 22നാണ് പൂജ ബമ്പര്‍ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
തിരുവോണം ബമ്പറിന്റെ കാലം അവസാനിച്ചതിന് പിന്നാലെ തന്നെ പൂജ ബമ്പര്‍ 2025 വന്നെത്തി. ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ചടങ്ങിലാണ് പൂജ ബമ്പറിന്റെ പ്രകാശം നടന്നത്. ഓണം ബമ്പര്‍ ടിക്കറ്റിന് 500 രൂപയായിരുന്നുവെങ്കില്‍ പൂജ ബമ്പറിന് വെറും 300 രൂപയേ വിലയുള്ളൂ. എന്നാല്‍ ഈ വിലക്കുറവ് സമ്മാനത്തുകയില്‍ പ്രതിഫലിക്കുന്നു. ഓണം ബമ്പറിന് 25 കോടിയും പൂജ ബമ്പറിന് 12 കോടിയുമാണ് ഒന്നാം സമ്മാനം.
നവംബര്‍ 22നാണ് പൂജ ബമ്പര്‍ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 12 കോടിക്ക് പുറമെ വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ പൂജ ബമ്പറിലുണ്ട്. സമ്മാനഘടന വിശദമായി പരിശോധിക്കാം.
പൂജ ബമ്പര്‍ സമ്മാനഘടന
ഒന്നാം സമ്മാനം- 12 കോടി
രണ്ടാം സമ്മാനം- 1 കോടി
മൂന്നാം സമ്മാനം- 5 ലക്ഷം
നാലാം സമ്മാനം- 3 ലക്ഷം
അഞ്ചാം സമ്മാനം- 2 ലക്ഷം
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 1,000 രൂപ
എട്ടാം സമ്മാനം- 500 രൂപ
ഒന്‍പതാം സമ്മാനം- 300 രൂപ




Also Read: Pooja Bumper 2025: കഴിഞ്ഞത് കഴിഞ്ഞു; പൂജയുടെ കാര്യമൊന്ന് പരിഗണിച്ച് കൂടെ
രണ്ടാം സമ്മാനം 1 കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കുന്നതാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും നല്‍കും. നാലാം സമ്മാനം അഞ്ച് പരമ്പരകള്‍ക്കാണ് ലഭിക്കുക. അഞ്ചാം സമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കുന്നതാണ്.
എന്നാല്‍ ഇവയില്‍ സമ്മാനങ്ങള്‍ അവസാനിക്കുന്നില്ല. 5,000, 1,000, 500, 300 എന്നിങ്ങനെ കൈനിറയെ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആകെ 332130 സമ്മാനങ്ങളാണ് പൂജ ബമ്പര്‍ സംസ്ഥാന സര്‍ക്കാര്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)