AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Special Train Services: ബെംഗളൂരു മലയാളികൾക്ക് നാട്ടിലെത്താം ഈസിയായി; മൂന്ന് പ്രതിവാര സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി

Pooja Diwali Holidays Special Train 2025: ബെംഗളൂരുവിലെ മലയാളികൾക്ക് സു​ഗമമായി നാട്ടിലെത്താൻ സാധിക്കുന്ന വിധത്തിൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്‌പെഷ്യൽ തീവണ്ടികൾ ഡിസംബർ വരെ നീട്ടിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

Special Train Services: ബെംഗളൂരു മലയാളികൾക്ക് നാട്ടിലെത്താം ഈസിയായി; മൂന്ന് പ്രതിവാര സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി
പ്രതീകാത്മക ചിത്രം Image Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 18 Sep 2025 09:15 AM

ബെംഗളൂരു: വരാനിരിക്കുന്ന പൂജ ദീപാവലി അവധി കണക്കിലെടുത്ത്, നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്ന ബെംഗളൂരു മലയാളികൾക്ക് റെയിൽവേയുടെ സമ്മാനം. അവധി ദിവസം നാട്ടിലാഘോഷിക്കാൻ പറ്റുന്ന തരത്തിൽ ട്രെയിൻ ​സർവീസുകൾ നീട്ടി റെയിൽവേ. വരും മാസങ്ങളിൽ പൂജ അവധി മുതൽ ക്രിസ്തുമസ് അവധി വരെയുള്ളതിനാൽ ട്രെയിനുകളിൽ തിരക്ക് വർദ്ധിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഈ നീക്കം.

ഈ ഘട്ടത്തിൽ ബെംഗളൂരുവിലെ മലയാളികൾക്ക് സു​ഗമമായി നാട്ടിലെത്താൻ സാധിക്കുന്ന വിധത്തിൽ ട്രെയിനുകൾ അനുവദിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പോകാനും തിരിച്ചുവരാനുള്ള ട്രെയിനുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്‌പെഷ്യൽ തീവണ്ടികൾ ഡിസംബർ വരെ നീട്ടിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

Also Read: നവരാത്രി അവധി വരുന്നു; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

ഏതെല്ലാം ട്രെയിനുകളാണ് നീട്ടിയത്?

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ് (0655) ആണ് ഡിസംബർ വരെ നീട്ടിയ ഒരു ട്രെയിൻ. ഒക്ടോബർ മൂന്ന് വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്നത്. ഇത് ഡിസംബർ 26 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യൽ ഡിസംബർ 28 വരെയും നീട്ടിയിട്ടുണ്ട്. സെപ്റ്റംബർ 28 വരെയായിരുന്നു ഇത് നേരത്തേ അനുവദിച്ചിരുന്നത്.

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ് (06523) ആണ് മറ്റൊരെണ്ണം. സെപ്റ്റംബർ 15 വരെ അനുവദിച്ചിരുന്ന ട്രെയിൻ സർവീസ് ഡിസംബർ 29 വരെയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്‌സ്പ്രസ് (06524) ഡിസംബർ 30 വരെയും നീട്ടി.

സെപ്റ്റംബർ മൂന്നു വരെ അനുവദിച്ച എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യൽ (06547) ഡിസംബർ 24 വരെ ദീർഘിപ്പിച്ചു. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യൽ (06548) സെപ്റ്റംബർ നാലു വരെണ് അനുവദിച്ചിരുന്നത്. ഇത് ഡിസംബർ 25 വരെയാക്കിയതായി റെയിൽവേ അറിയിച്ചിട്ടുണ്ട്. വണ്ടികളുടെ സമയ ക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതു പോലെ തുടരും.