AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

After death Changes : വിപഞ്ചികയുടെ മൃതശരീരം എംബാം ചെയ്തപ്പോൾ പാടുകൾ, മരണശേഷം ഉണ്ടാകുന്ന ശവക്കറ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ എന്ത്?

Post-Mortem Changes: മരണസമയം കണക്കാക്കാനും മരണം സംഭവിച്ച ശേഷം ശരീരം മാറ്റിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും ഫോറൻസിക് അന്വേഷണങ്ങളിൽ ഇത് സഹായിക്കും. അതായത് ശരീരം ഏതെങ്കിലും പ്രതലത്തിൽ അമർന്നിരിക്കുന്ന ഭാഗങ്ങളിൽ രക്തം കെട്ടിക്കിടക്കാത്തതിനാൽ ആ ഭാഗം വെളുത്തിരിക്കും. ഇതെല്ലാം ശ്രദ്ധിച്ചാൽ ശരീരം മാറ്റിയോ ഇല്ലയോ എന്നറിയാം.

After death Changes : വിപഞ്ചികയുടെ മൃതശരീരം എംബാം ചെയ്തപ്പോൾ പാടുകൾ, മരണശേഷം ഉണ്ടാകുന്ന ശവക്കറ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ എന്ത്?
After Death Changes In BodyImage Credit source: getty images, social media
aswathy-balachandran
Aswathy Balachandran | Published: 23 Jul 2025 19:57 PM

കൊല്ലം: ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതശരീരം റീ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ ശരീരത്തിൽ കണ്ടെത്തിയ പാടുകൾ എംബാം ചെയ്യപ്പെട്ടപ്പോൾ ഉണ്ടായതെന്ന് വിദഗ്ധർ. എന്താണ് ശരീരം എംബാം ചെയ്യുന്നത്. ശരീരത്തിന് മരണശേഷം സംഭവിക്കുന്ന മാറ്റങ്ങൾ ഒട്ടൊരു കൗതുകത്തോടെ അല്ലാതെ നമുക്ക് നോക്കി കാണാനാവില്ല. പണ്ടുകാലത്ത് ഭയത്തോടെയും അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേർത്തും കണ്ടിരുന്ന പല ദുരൂഹതകൾക്കും ഇന്ന് ഉത്തരമുണ്ട്. നോക്കാം മരണശേഷം ഉണ്ടാകുന്ന ശരീരത്തിലെ മാറ്റങ്ങളെ പറ്റി.

എന്താണ് ലിവർ മോർട്ടീസ്

 

മരണം സംഭവിച്ച് ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിൽക്കുമ്പോൾ ഗുരുത്വാകർഷണം കാരണം ശരീരത്തിലെ രക്തം ഏറ്റവും താഴ്ന്ന ഭാഗത്തേക്ക് അടിയുന്നു. ഇങ്ങനെ ചർമത്തിന് നീല കലർന്ന ചുവപ്പ് നിറം ഉണ്ടാകുന്ന പ്രതിഭാസമാണിത്. മലയാളത്തിൽ ഇതിനെ ശവവിസർപ്പണം അല്ലെങ്കിൽ ശവക്കറ എന്നും പറയാറുണ്ട്. മരണം കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനുള്ളിൽ ഇത് ആരംഭിക്കും. രണ്ടു മണിക്കൂറിനു ശേഷമാണ് വ്യക്തമാവുക. മരണം നടന്ന മൂന്ന് മുതൽ ആറു മണിക്കൂറിനുള്ളിൽ ശരീരത്തിലെ പാടുകൾക്ക് വലിപ്പം കൂടുകയും നിറം കൂടുതൽ തീവ്രമാവുകയും ചെയ്യും.

Read more – വിപഞ്ചികയുടെ റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; കൊല്ലത്തെ വീട്ടിൽ മൃതദേഹം സംസ്കരിക്കും

ഏകദേശം 8 മുതൽ 12 മണിക്കൂറിനുള്ളിൽ ശരീരത്തിലെ ലിവർ മോർട്ടിസ് ഏകദേശം പൂർണമായും വ്യക്തമാകും. ശരീരത്തിന്റെ സ്ഥാനം മാറ്റിയാലും ഈ പാടുകൾ അതേപടി നിലനിൽക്കും. മരണസമയം കണക്കാക്കാനും മരണം സംഭവിച്ച ശേഷം ശരീരം മാറ്റിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും ഫോറൻസിക് അന്വേഷണങ്ങളിൽ ഇത് സഹായിക്കും. അതായത് ശരീരം ഏതെങ്കിലും പ്രതലത്തിൽ അമർന്നിരിക്കുന്ന ഭാഗങ്ങളിൽ രക്തം കെട്ടിക്കിടക്കാത്തതിനാൽ ആ ഭാഗം വെളുത്തിരിക്കും. ഇതെല്ലാം ശ്രദ്ധിച്ചാൽ ശരീരം മാറ്റിയോ ഇല്ലയോ എന്നറിയാം.

 

എന്താണ് എംബാം ചെയ്യൽ

 

മരണശേഷം ശരീരത്തിന് ഉണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളെ വൈകിപ്പിക്കാനും ശരീരം കൂടുതൽ കാലം കേടുകൂടാതിരിക്കാനും സഹായിക്കുന്ന ഒരു പ്രക്രിയ ആണിത്. പ്രധാനമായും പൊതു ദർശനത്തിന് വയ്ക്കേണ്ടി വരുമ്പോഴോ ദൂരയാത്രകൾക്ക് വേണ്ടി മൃതദേഹം സജീകരിക്കേണ്ടി വരുമ്പോഴോ അല്ലെങ്കിൽ പഠനാവശ്യങ്ങൾക്ക് മെഡിക്കൽ കോളേജുകൾക്കും മറ്റും മൃതദേഹം വിട്ടു നൽകേണ്ടി വരുമ്പോഴോ ആണ് ഇങ്ങനെ ചെയ്യുന്നത്.

പ്രധാനമായും രണ്ടു തരത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ശരീരത്തിലെ രക്തം മാറ്റിയ ശേഷം ആൽക്കഹോളോ അത്തരത്തിലുള്ള എംബാം ദ്രാവകമോ പമ്പ് ചെയ്യുന്നതാണ് ഒരു രീതി. ശരീര അറകളിലും എംബ്ലം നിറക്കാറുണ്ട്. ചില മതവിശ്വാസങ്ങൾ ഇതിന് എതിരാണ് അതുപോലെ മൃതദേഹം വിദേശത്തേക്ക് കൊണ്ടുപോകണമെങ്കിൽ മിക്ക രാജ്യങ്ങളിലും ഇത് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വിപഞ്ചികയുടെ ശരീരത്തിലെ മുറിവുകൾ ഇങ്ങനെ ചെയ്തപ്പോൾ ഉണ്ടായതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.