Thrissur: ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ; സംഭവം തൃശ്ശൂരില്‍
Pregnant woman found death in Thrissur: ഭർതൃപീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത് ആണെന്നാണ് വിവരം. ആറ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു.
തൃശ്ശൂർ: ഗർഭിണിയായ യുവതി മരിച്ചനിലയിൽ. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. അർച്ചന മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു. അർച്ചന വീട്ടിനുള്ളില്‍ വെച്ച് തീകൊളുത്തുകയും ദേഹമാസകലം തീ പടര്‍ന്നതോടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി വീടിന് പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം.
അതേസമയം, യുവതിയുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. ഇന്ന് രാവിലെ (വ്യാഴാഴ്ച ) ഫൊറന്‍സിക് സംഘവും പരിശോധനയ്‌ക്കെത്തും. ഇതിനുശേഷമാകും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.
ALSO READ: റോഡിൽ പാമ്പ്; സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു
ഭർതൃപീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത് ആണെന്നാണ് വിവരം. ആറ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. യുവതിയെ ഫോൺ വിളിക്കാൻ വിളിക്കാൻ പോലും ഷാരോൺ സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിൻ്റെ പേരിലും അർച്ചനയെ പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട്. പെയിന്റിങ്ങ് തൊഴിലാളിയായ ഷാരോൺ കഞ്ചാവു കേസിലെ പ്രതിയാണെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)