Pregnant Woman Dies: ‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’; ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Pregnant Woman Death Irinjalakuda: രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ഫസീലയെ മർദിക്കാൻ ആരംഭിച്ചത്. ഭർതൃമാതാവ് മാനസികമായി പീഢിപ്പിച്ചുവെന്നും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും യുവതി സന്ദേശത്തിൽ പറയുന്നുണ്ട്.
തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ടെറസിൽ തൂങ്ങിമരിക്കുയായിരുന്നു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം.സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവിൽ നിന്ന് നിരന്തരം പീഡനമാണ് യുവതി നേരിട്ടത് എന്നാണ് വിവരം. യുവതി ഇക്കാര്യം ഉമ്മയോട് പറയുന്ന വാട്സാപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ഫസീലയെ മർദിക്കാൻ ആരംഭിച്ചത്. ഭർതൃമാതാവ് മാനസികമായി പീഢിപ്പിച്ചുവെന്നും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും യുവതി സന്ദേശത്തിൽ പറയുന്നുണ്ട്.
Also Read:ഒടുവിൽ അതുല്യയുടെ ചേതനയറ്റ ശരീരം നാട്ടിലെത്തി; പാരിപ്പള്ളി മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടം
ഫസീല രണ്ടാമതും ഗർഭിണിയാണെന്ന കാര്യം ഇന്നലെയാണ് വീട്ടുകാർ അറിഞ്ഞത്. ഗർഭിണിയാണെന്ന് അറിഞ്ഞ നൗഫൽ ഫസീലയുടെ നാഭിയിൽ ചവിട്ടിയെന്നാണ് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദ് പറയുന്നത്. നൗഫലിന്‍റെ അമ്മയേയും കേസില്‍ പ്രതി ചേർക്കും.
ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇരിങ്ങാലക്കുട നെടുക്കാടത്ത് കുന്ന് സ്വദേശിയായ നൗഫൽ, കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ്. ദമ്പതികൾക്ക് പത്ത് മാസം പ്രായമുള്ള മകനുണ്ട്.