CM Pinarayi Vijayan Birthday: ‘ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ’; മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ പിറന്നാൾ ആശംസ
Prime Minister Birthday Wishes to Pinarayi Vijayan: മുഖ്യമന്ത്രിയുടെ 80-ാം പിറന്നാളാണ് ഇന്ന്. ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസ നേർന്നിരുന്നു. കൂടാതെ മന്ത്രിമാർ, ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവരും പിറന്നാൾ ആശംസകൾ നേർന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പിറന്നാൾ ആശംസ നേർന്നത്. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ 80-ാം പിറന്നാളാണ് ഇന്ന്. ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസ നേർന്നിരുന്നു. കൂടാതെ മന്ത്രിമാർ, ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവരും പിറന്നാൾ ആശംസകൾ നേർന്നു.
Birthday greetings to Kerala CM Shri Pinarayi Vijayan Ji. May he be blessed with a long and healthy life. @pinarayivijayan
— Narendra Modi (@narendramodi) May 24, 2025
1945 മെയ് 24ന് കണ്ണൂർ പിണറായി മുണ്ടയിലാണ് പിണറായി വിജയൻ ജനിച്ചത്. കോരന്റെയും കല്യാണിയുടെയും ഇളയ മകനായി ജനിച്ച ഇദ്ദേഹം ശാരദ വിലാസം എൽപി സ്‌കൂളിലും തലശ്ശേരി ബ്രണ്ണൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബ്രണ്ണൻ കോളേജിൽ ബിഎ എക്കണോമിക്സിന് പഠിക്കുന്ന കാലത്ത് കേരള സ്റ്റുഡന്റസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. അവിടെ നിന്നായിരുന്നു രാഷ്ട്രീയ രംഗത്തെ തുടക്കം. 2016ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. നാളെ (മെയ് 25) മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റിട്ട് ഒമ്പത് വർഷം പൂർത്തിയാകുകയാണ്.
ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയൻറെ പിറന്നാൾ. എന്നാൽ, യഥാർത്ഥ ജന്മദിനം 1945 മെയ് 24നാണെന്ന് അദ്ദേഹം തന്നെയാണ് മുമ്പ് അറിയിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു യഥാർത്ഥ പിറന്നാൾ ദിനത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.