AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CM Pinarayi Vijayan Birthday: ‘നിശ്ചയദാർഢ്യമുള്ള നേതാവിന് ആയുരാരോഗ്യസൗഖ്യം നേരുന്നു’; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ

CM Pinarayi Vijayan Birthday: മോഹൻലാൽ,മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന് അശംസ അറിയിച്ച് എത്തി. 80-ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് കമൽ ഹാസൻ എക്സിൽ കുറിച്ചത്.

CM Pinarayi Vijayan Birthday: ‘നിശ്ചയദാർഢ്യമുള്ള നേതാവിന് ആയുരാരോഗ്യസൗഖ്യം നേരുന്നു’; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ
Cm Pinarayi Vijayan Birthday
sarika-kp
Sarika KP | Published: 24 May 2025 13:54 PM

80-ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് താരങ്ങൾ. മോഹൻലാൽ,മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന് അശംസ അറിയിച്ച് എത്തി. 80-ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് കമൽ ഹാസൻ എക്സിൽ കുറിച്ചത്.

‘കേരളത്തിന്റെ വികസന മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവിന്റെ വിട്ടുവീഴ്ചയില്ലാത്ത ജനസേവനവും നിശ്ചയദാർഢ്യവും ശക്തിയോടെയും ആരോ​ഗ്യത്തോടെയും തുടരട്ടെയെന്നും കമൽ ഹാസൻ എക്സിൽ കുറിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും ആശംസകൾ നേർന്നത്. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും ആശംസകള്‍ നേര്‍ന്നത്.

 

Also Read: ‘ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ’; മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ പിറന്നാൾ ആശംസ

ഇതിനു പുറമെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ,പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പിണറായി വിജയന് ആശംസകൾ നേർന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, പ്രിയ സഖാ പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചത്.

പുരോ​ഗമനപരമായ ഭരണത്തോടുള്ള താങ്കളുടെ സമർപ്പണവും ഫെഡറലിസത്തോടും മതേതരത്വത്തിനോടുമുള്ള നമ്മുടെ പ്രതിബദ്ധതയും തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും സന്തോഷവും നേരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.’കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചത്.