Priyanka Gandhi: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ; 3 ദിവസങ്ങളിലായി മൂന്ന് ജില്ലകളിൽ പരിപാടി
Priyanka Gandhi MP Visit Wayanad: ജില്ലയിൽ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. പെരുന്നാൾ നടക്കുന്നതിനാൽ പള്ളിക്കുന്നിലെ ലൂർദ് മാതാ ദേവാലയത്തിലും പ്രിയങ്ക ഇന്ന് വൈകിട്ട് സന്ദർശനം നടത്തിയേക്കും. ഇന്ന് രാവിലെ 9.30ന് മാനന്തവാടിയിൽ നാലാം മൈൽ എഎച്ച് ഓഡിറ്റോറിയത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ ആദ്യ സന്ദർശനം.

പ്രിയങ്ക ഗാന്ധി
കൽപറ്റ: പ്രിയങ്ക ഗാന്ധി എംപി (Priyanka Gandhi MP) ഇന്ന് വയനാട്ടിലെത്തും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ജില്ലയിൽ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. പെരുന്നാൾ നടക്കുന്നതിനാൽ പള്ളിക്കുന്നിലെ ലൂർദ് മാതാ ദേവാലയത്തിലും പ്രിയങ്ക ഇന്ന് വൈകിട്ട് സന്ദർശനം നടത്തിയേക്കും.
ഇന്ന് രാവിലെ 9.30ന് മാനന്തവാടിയിൽ നാലാം മൈൽ എഎച്ച് ഓഡിറ്റോറിയത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ ആദ്യ സന്ദർശനം. പിന്നീട് 12 മണിക്ക് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയം, 2 മണിക്ക് കൽപറ്റയിൽ ചന്ദ്രഗിരി ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കുന്ന സംഗമങ്ങളിൽ പങ്കെടുക്കും. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ പ്രിയങ്ക സ്വീകരിക്കുന്ന നിലപാടുകൾ എന്താണെന്ന് ഉറ്റുനോക്കുകയാണ് വയനാട്.
ഞായറാഴ്ച ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലും തിങ്കളാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലും നടക്കുന്ന ബൂത്ത് തല നേതൃസംഗമങ്ങളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച വയനാട്ടിലെ യുഡിഎഫ് ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാരവാഹികളുമായും പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച്ച നടത്തും.