AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan: ‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിന് നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തി’; വിഎസിനെ അനുസ്മരിച്ച് എംവി ഗോവിന്ദൻ

VS Achuthanandan death: വിഎസിന്റെ സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്നും നാളെ ഉച്ച കഴിഞ്ഞ് മൃദ​ദേ​ഹം വിലാപയാത്രയായി ആലപ്പുഴയിൽ എത്തിക്കുമെന്നും അദ്ദേ​ഹം എംവി ഗോവിന്ദൻ പറഞ്ഞു.

VS Achuthanandan: ‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിന് നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തി’; വിഎസിനെ അനുസ്മരിച്ച് എംവി ഗോവിന്ദൻ
എംവി ഗോവിന്ദൻ, വിഎസ് അച്യുതാനന്ദൻ
Nithya Vinu
Nithya Vinu | Updated On: 21 Jul 2025 | 07:28 PM

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ജനപ്രിയൻ, കേരളത്തിന്റെ വിപ്ലവ സൂര്യൻ വിടവാങ്ങി. ഇന്ന് വൈകിട്ട് 3 20 ന് തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. വിഎസിന്റെ വിയോ​ഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ രം​ഗത്തെത്തി.

വിഎസ് അച്യുതാനന്ദൻ കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്തുന്നതിന് നിർണായകമായ പങ്ക് വഹിച്ച വ്യക്തിയാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. വിഎസിന്റെ സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്നും നാളെ ഉച്ച കഴിഞ്ഞ് മൃദ​ദേ​ഹം വിലാപയാത്രയായി ആലപ്പുഴയിൽ എത്തിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു.

ALSO READ: ‘നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന സഖാവ്’; വിഎസിനെക്കുറിച്ച് കെകെ രമ

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക്. തുടര്‍ന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും. തുടർന്ന് നാളെ ഒൻപത് മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും.

ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ഏറെ നാളായി തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം.