Pala Municipality: പുളിക്കകണ്ടം കുടുംബം യുഡിഎഫിനൊപ്പം; പാലായെ നയിക്കാന്‍ ദിയ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍
Pulickakandathel Family Extends Support to UDF: ഇത് പ്രകാരം ആദ്യടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും. ഇതോടെ 21കാരിയായ ദിയ ബിനു രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും.

Pala Municipality
കോട്ടയം: പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിനൊപ്പം. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടംബം തീരുമാനം അറിയിച്ചത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. ഇത് പ്രകാരം ആദ്യടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും.
ഇതോടെ 21കാരിയായ ദിയ ബിനു രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും. അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം ആദ്യം തന്നെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഇരുകക്ഷികളും ചർച്ച നടത്തിയെങ്കിലും യുഡിഎഫിനൊപ്പം നിൽക്കുകയായിരുന്നു. അതേസമയം ഇതാദ്യമായാണ് പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്താകുന്നത്.
Also Read:‘കണ്ണിലെ കൃഷ്ണമണിപോലെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു;എല്ലാ വാഗ്ദാനങ്ങളും പാലിക്കും’; വി.വി.രാജേഷ്
പാലാ നഗരസഭയിൽ സ്വതന്ത്രരായാണ് ബിനു പുളിക്കകണ്ടം , ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവർ വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്. നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെയാണ് സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം ഭരണത്തിൽ ഏറെ നിര്‍ണായകമാണ്.
ആകെയുള്ള 26 സീറ്റിൽ 12 സീറ്റിൽ എൽഡിഎഫും പത്ത് സീറ്റിൽ യുഡിഎഫുമാണ് വിജയിച്ചത്. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. സ്വതന്ത്രരിൽ മൂന്ന് പേരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ളത്. 19ാം വാര്‍ഡിൽ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാഹുലും വിജയിച്ചിരുന്നു.