Rahul Easwar: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ

Rahul Easwar: ഇത് യഥാർത്ഥ അതിജീവിതന്മാരെ അവഹേളിക്കുന്ന രീതിയാണ് എന്നും അത്തരത്തിൽ ആകരുത് എന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഇവരെ അതിജീവിതമാർ എന്നല്ല പരാതിക്കാർ എന്ന് പറയണമെന്നും....

Rahul Easwar: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ

Rahul Mamkoottathil, Rahul Easwar

Published: 

30 Jan 2026 | 02:28 PM

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്നും അവരെ പരാതിക്കാർ എന്നാണ് പറയേണ്ടതെന്നും രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയും ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയുളള ബന്ധമാണ് എന്ന് തെളിഞ്ഞു. അങ്ങനെ ആകുമ്പോൾ എങ്ങനെയാണ് ഇവരൊക്കെ അതിജീവിതമാരാകുന്നത് എന്നും രാഹുൽ ഈശ്വർ. അതിജീവിതകൾ അല്ലെന്ന പരാമർശത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ പോയിരിക്കുന്നത്.

ഇത് യഥാർത്ഥ അതിജീവിതന്മാരെ അവഹേളിക്കുന്ന രീതിയാണ് എന്നും അത്തരത്തിൽ ആകരുത് എന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഇവരെ അതിജീവിതമാർ എന്നല്ല പരാതിക്കാർ എന്ന് പറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. രാഹുൽ കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചും രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’ എന്നാണ് രാഹുൽ ഈശ്വർ ഫേസ് ബുക്കിൽ കുറിച്ചത്. എത്ര കാലം കള്ള കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരുമെന്നും സത്യം തെളിയിച്ചു തിരിച്ചടിക്കുമെന്നും രാഹുൽ ഈശ്വർ കുറിച്ചു.

അതേസമയം ശബരിമല മോഷണം പരസ്പരം പഴിചാരുന്നതിന് ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധമായി മാറിയെന്നും ശബരിമല അയ്യപ്പനെ ഒരു രാഷ്ട്രീയ ഫുട്ബോൾ ആയി ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വാജി വാഹനം അടക്കമുള്ള വിഷയങ്ങളിൽ എസ്ഐടി ഹൈക്കോടതിയിലെ റിപ്പോർട്ട് അടക്കം മറിച്ചു വെച്ചു എന്നും രാഹുൽ ഈശ്വർ ആരോപണം നടത്തി.

 

Related Stories
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ