Rahul Mamkootathil: രാജി ഇല്ല? കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തില്‍

Rahul Mamkootathil Responds to Allegations: അടിസ്ഥാനപരമായി ഒരു പാർട്ടി പ്രവർത്തകനാണെന്നും ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നും രാഹുൽ പറഞ്ഞു.

Rahul Mamkootathil: രാജി ഇല്ല? കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തില്‍

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Updated On: 

24 Aug 2025 | 03:39 PM

പത്തനംതിട്ട: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ. അടിസ്ഥാനപരമായി ഒരു പാർട്ടി പ്രവർത്തകനാണെന്നും ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നും രാഹുൽ പറഞ്ഞു.തനിക്കെതിരെ ആരോപണം ഉന്നയിച്ച ട്രാൻസ്ജൻഡർ അവന്തികയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ രാ​ഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു.

മാധ്യമ പ്രവർത്തകനോട് രാഹുൽ സുഹൃത്താണ് മോശമായി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്ന ഓഡിയോ ആണ് രാഹുൽ പുറത്തുവിട്ടത്. ആഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണിൽ വിളിച്ചിരുന്നുവെന്നും തന്നെ ഒരു റിപ്പോർട്ടർ വിളിച്ച് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക തന്നോട് പറഞ്ഞുവെന്നാണ് രാ​ഹുൽ പറയുന്നത്. താൻ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ലെന്നും ഇങ്ങോട്ടാണ് വിളിച്ചതെന്നും രാ​ഹുൽ പറഞ്ഞു. തന്നെ കുടുക്കാൻ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. ഇതിന്റെ കോൾ റെക്കോർഡ് ചെയ്തെന്നു തന്നോട് അവന്തിക പറഞ്ഞു. ആ റെക്കോഡിങ് തനിക്ക് അയച്ച് തരാൻ പറഞ്ഞു. ഗൂഢാലോചനയുടെ ഭാ​ഗമാണ് അവന്തികയുടെ ആരോപണം എന്നായിരുന്നു രാഹുൽ പറഞ്ഞത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

Also Read:രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ഉടന്‍? ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെന്ന് കെപിസിസി

അതേസമയം രാ​ഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദം സന്ദേശമാണെന്നാണ് അവന്തിക പറയുന്നത്. രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നതിനു മുൻപുള്ള ശബ്ദം സന്ദേശമാണിതെന്നും ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് പിന്നീട് താനെല്ലാം തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു. എന്തുകൊണ്ടാണ് ടെലി​ഗ്രാം ചാറ്റ് രാഹുൽ കാണിക്കാത്തതെന്നും അവന്തിക ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ