Rahul Mamkootathil: ഇവിടെ പ്രാർത്ഥിച്ചാൽ വിധി അനുകൂലം; ജഡ്ജിയമ്മാവൻ കോവിലിൽ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Rahul Mamkootathil visited judge ammavan temple: രണ്ടാമത്തെ ബലാൽസംഗക്കേസിൽ മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. 

Rahul Mamkootathil: ഇവിടെ പ്രാർത്ഥിച്ചാൽ വിധി അനുകൂലം; ജഡ്ജിയമ്മാവൻ കോവിലിൽ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Rahul Mamkootathil

Published: 

15 Dec 2025 22:00 PM

കോട്ടയം: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെ നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജഡ്ജിയമ്മാവൻ കോവിലിൽ സന്ദർശം നടത്തി. ഇന്ന് വൈകിട്ടാണ് രാഹുൽ ദർശനം നടത്തിയത്. ബലാത്സം​ഗ കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷകളിൽ കോടതി നടപടികൾ നടക്കുന്നതിനിടെയാണ് രാഹുൽ ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയത്.

നിലവിൽ, രണ്ടാമത്തെ ബലാൽസംഗക്കേസിൽ മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

ആദ്യ ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് മാറ്റിവെച്ചിരിക്കുകയാണ്. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റുചെയ്യരുതെന്ന ഇടക്കാല ഉത്തരവ് തുടരും.

 

ജഡ്ജിയമ്മാവൻ കോവിൽ

 

കോട്ടയം പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിൽ വളരെയധികം പ്രശസ്തമാണ്. കോടതി വ്യവഹരങ്ങളിൽപെടുന്നവർ ഇവിടെ നീതി തേടി വഴിപാട് നടത്തിയാൽ അനുകൂലമായ വിധിയുണ്ടാകുമെന്നാണ് വിശ്വാസം. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കാലയളവിൽ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു. ക്രിക്കറ്റ്‌ കോഴ വിവാദത്തിൽ ശ്രീശാന്തും ദർശനം നടത്തിയിട്ടുണ്ട്.

Related Stories
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്