Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിനെതിരേ കുരുക്ക് മുറുകുന്നു….യുവതി മുഖ്യമന്ത്രിക്ക് നൽകിയത് തെളിവോടു കൂടിയ പരാതി
Woman Files Complaint with Chief Minister: കുട്ടിവേണമെന്ന് രാഹുൽ നിർബന്ധം പിടിച്ചതായി പെൺകുട്ടി വെളിപ്പെടുത്തുന്നു. കൂടാതെ, യുവതിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുലിന്റെ സംഭാഷണശകലങ്ങളും പുറത്തുവന്നു.
തിരുവനന്തപുരം: എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. നിർബന്ധിത ഗർഭധാരണം, ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിക്കുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയുടെ നിർണായക നീക്കം. യുവതി തനിക്ക് നേരിട്ട ദുരനുഭവങ്ങൾ തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ പരാതിയോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ശബ്ദരേഖകളും വാട്‌സാപ്പ് ചാറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
പുറത്തുവന്ന ശബ്ദരേഖകളിൽ, കുട്ടിയെ നിർബന്ധിച്ച് ഗർഭം ധരിപ്പിച്ചതും, പിന്നീട് ഗർഭഛിദ്രത്തിനായി നിർബന്ധിച്ചതും രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന് യുവതി ആരോപിക്കുന്നു. കുട്ടിവേണമെന്ന് രാഹുൽ നിർബന്ധം പിടിച്ചതായി പെൺകുട്ടി വെളിപ്പെടുത്തുന്നു. കൂടാതെ, യുവതിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുലിന്റെ സംഭാഷണശകലങ്ങളും പുറത്തുവന്നു.
Also Read: ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രം ജോലി; പുതിയ ലേബര്‍ കോഡിലെ തൊഴില്‍ സമയം അറിയാമോ?
കുട്ടിവേണമെന്ന് രാഹുൽ ആവശ്യപ്പെടുന്നതിന്റെ വാട്‌സാപ്പ് ചാറ്റുകളും തെളിവായി സമർപ്പിച്ചിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ശബ്ദരേഖകളുടെയും ചാറ്റുകളുടെയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നെങ്കിലും, അത് അഞ്ച് മൂന്നാം കക്ഷികൾ ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. അന്ന് ഗർഭഛിദ്രം നടത്തേണ്ടിവന്ന യുവതി നേരിട്ട് മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല. ഇപ്പോൾ, ആരോപണവിധേയയായ യുവതി തന്നെ നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നൽകിയിരിക്കുന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുകയും രാഹുൽ മാങ്കൂട്ടത്തിനെതിരായ നിയമനടപടികൾക്ക് വഴിതുറക്കുകയും ചെയ്യും.