Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വിധി’ എന്താകും? മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Rahul Mamkootathil's anticipatory bail: ബെംഗളൂരുവിലുള്ള അതിജീവിതയിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസിന് പകരം കെപിസിസി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിധി എന്താകും? മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Rahul Mamkootathil

Published: 

08 Dec 2025 06:21 AM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ആദ്യത്തെ കേസിൽ ഡിസംബർ 15 വരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ വിധി രാഹുലിന് നിർണായകമാണ്.

അതേസമയം, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതാണ് പൊലീസ് നേരിടുന്ന വെല്ലുവിളി. പോലീസിന് പകരം കെപിസിസി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ബെംഗളൂരുവിലുള്ള അതിജീവിതയിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അതിജീവിതയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

പത്ത് ദിവസമായി ഒളിവിൽ കഴിയുന്ന എംഎൽഎയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണസംഘത്തെ ക്രൈംബ്രാഞ്ച് നിയോ​ഗിച്ചിട്ടുണ്ട്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്. കർണ്ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോർട്ടുകളിലുമായാണ് രാഹുലിന്റെ ഒളിവ് ജീവിതമെന്നാണ് പോലീസിന്റെ നിഗമനം.

ALSO READ: രണ്ടാമത്തെ കേസില്‍ നിർണായക നടപടി; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണസംഘം

അതിനിടെ, എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പിടിച്ചെടുത്തിട്ടുണ്ട്.

ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് കേരളത്തിലെയും ബെംഗളൂരുവിലെയും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. രാഹുലിനെ ഒളിവിൽ പോകാനായി കർണാടകയിൽ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Related Stories
Actress Assault Case: ‘നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു’; വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ
Kerala Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പ്; 7 പോളിങ് ബൂത്തിലേക്ക്, ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച്ച
Kollam: കൊല്ലത്ത് അരുംകൊല, മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
Kerala Rain Alert: തെക്കോട്ട് മഴ, വടക്കോട്ട് വെയില്‍; ഇന്നത്തെ കാലാവസ്ഥ എങ്ങനെ?
Kerala Actress Assault Case Verdict: നായകന്‍ വില്ലനാകുമോയെന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം
Woman Arrested: ഓടുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാർ; യുവതി പിടിയിൽ
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം