Railway Updates : പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

Kerala Railway Updates : ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടിയലാണ് പൈപ്പ് ലൈൻ ക്രോസിങ് നിർമാണം നടക്കുന്നത്. ട്രെയിനുകൾ ആലപ്പുഴ വഴി വഴിതിരിച്ച് വിടും

Railway Updates : പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

Railway Station

Updated On: 

18 Mar 2025 | 12:28 AM

തിരുവനന്തപുരം : മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അറിയിച്ചു.. ആലപ്പുഴ ജില്ലയിലെ മാവേലിക്കര-ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനുകൾക്കിടിയിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണ പ്രവർത്തികൾക്ക് വേണ്ടിയാണ് വെള്ളിയാഴ്ച നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതെ തുടർന്ന് 21-ാം തീയതി കോട്ടയം വഴിയുള്ള സർവീസുകൾ വൈകുകയോ ആലപ്പുഴയിലൂടെ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് തിരുവന്തപുരം ഡിവിഷൻ അറിയിച്ചു.

വൈകി ഓടുന്നതും വഴിതിരിച്ചു വിടുന്നതുമായ സർവീസുകൾ

  1. ട്രെയിൻ നമ്പർ 16333 വേരാവൽ- തിരുവനന്തപുരം സെൻട്രൽ വീക്ക്ലി എക്സ്പ്രസ്- എറണാകുളം ടൗണിൽ നിന്നും ആലപ്പുഴ വഴി സർവീസ് നടത്തും. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കുന്നതല്ല
  2. ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് – എറണാകുളം ടൗണിൽ നിന്നും ആലപ്പുഴ വഴി സർവീസ് നടത്തും. പിറവം റോഡ്, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കുന്നതല്ല
  3. ട്രെയിൻ നമ്പർ 16344 മധുര ജങ്ഷ-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് – അരമണിക്കൂർ വൈകി ഓടും
Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം