Vande Bharat: ടിക്കറ്റ് കിട്ടാനില്ലെന്ന് ഇനി പറയരുത്! മലയാളികൾക്ക് ഓണ സമ്മാനം; വന്ദേ ഭാരതിൽ കോച്ചുകളുടെ എണ്ണം കൂട്ടി
Vande Bharat Train Service: ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ദൂരയാത്രകൾക്ക് മലയാളികൾ വലിയ രീതിയിൽ വന്ദേ ഭാരത് ട്രെയിൻ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ തിരക്കു കാരണം ടിക്കറ്റ് കിട്ടാനില്ലെന്നായിരുന്നു പരാതി.

Vande Bharat
തിരുവനന്തപുരം: മലയാളികൾക്ക് ഓണക്കാലത്ത് റെയിൽവേയുടെ സമ്മാനം. വന്ദേ ഭാരത് ട്രെയിനിലെ (Vande Bharat train) കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ 14 കോച്ചുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതോടപ്പം നാല് അധിക കോച്ചുകൾ കൂടി വർദ്ധിപ്പിച്ച് 18ആയി ഉയർത്തി. മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനമായാണ് നാല് അധിക കോച്ചുകൾ നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ച മുതലാണ് വർദ്ധിപ്പിച്ച കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിക്കുക. ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ദൂരയാത്രകൾക്ക് മലയാളികൾ വലിയ രീതിയിൽ വന്ദേ ഭാരത് ട്രെയിൻ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ തിരക്കു കാരണം ടിക്കറ്റ് കിട്ടാനില്ലെന്നായിരുന്നു പരാതി. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചതോടെ ഈ പരാതിക്ക് ആശ്വാസമാകും.
അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം എന്നതും സമയം നഷ്ടമാകാതെ യാത്ര ചെയ്യാം എന്നതുമാണ് വന്ദേ ഭാരതിൻ്റെ പ്രധാന പ്രത്യേകതയായി യാത്രക്കാർ പറയുന്നത്. കൂടാതെ വന്ദേ ഭാരതിലെ സൗകര്യങ്ങൾ യാത്രക്കാർക്ക് സുഗകരമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മിക്കപ്പോഴും, പ്രത്യേകിച്ച് ഓണം പോലുള്ള ഉത്സവ സീസണുകളിൽ ടിക്കറ്റ് ലഭിക്കാതെ വരുന്നത് യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ഈ സന്ദർഭത്തിലാണ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്.
ഇരിഞ്ഞാലക്കുടയിൽ പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ്
ഇരിഞ്ഞാലക്കുടയിൽ പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രലായം. ഇത് സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. പാലരുവി എക്സ്പ്രസ്സിന്റെ പുതിയ സ്റ്റോപ്പിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ എട്ടിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. ദീർഘകാലമായുള്ള യാത്രക്കാരുടെ ആവശ്യമാണ് ഇതോടെ യാതാർത്ഥ്യമാകുന്നത്.
കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഇരിങ്ങാലക്കുടയിൽ തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച് നേരത്തെ സതേൺ റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ യാത്രക്കാർ എതിർപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.