Railway Update: ട്രാക്കിൽ അറ്റകുറ്റപ്പണികൾ; ട്രെയിനുകൾ വഴിതിരിച്ചുവിടുകയാണെന്ന് ദക്ഷിണ റെയിൽവേ

Train Diversion: ട്രെയിനുകൾ വഴിതിരിച്ചുവിടുകയാണെന്ന് ദക്ഷിണ റെയിൽവേ. ദക്ഷിണ റെയിൽവേ തന്നെ ഇക്കാര്യം അറിയിച്ചു.

Railway Update: ട്രാക്കിൽ അറ്റകുറ്റപ്പണികൾ; ട്രെയിനുകൾ വഴിതിരിച്ചുവിടുകയാണെന്ന് ദക്ഷിണ റെയിൽവേ

ട്രെയിൻ

Published: 

08 Oct 2025 07:27 AM

ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ചുവിടുകയാണെന്ന് ദക്ഷിണ റെയിൽവേ. തിരുവനന്തപുരത്തുനിന്നും തിരുവനന്തപുരത്തേക്കുമുള്ള ട്രെയിനുകളാണ് വഴിതിരിച്ചുവിടുന്നത്. ഇക്കാര്യം ദക്ഷിണ റെയിൽവേ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

തിരുവനന്തപുരത്തുനിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്കുള്ള തിരുവനന്തപുരം നോർത്ത് – ഇൻഡോർ അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് വഴിതിരിച്ച് വിടുന്ന ട്രെയിൻ സർവീസുകളിൽ ഒന്ന്. ഒക്ടോബർ 11ന് രാവിലെ 6.35നാണ് ഈ ട്രെയിൻ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. സാൻ്റ് ഹിർദറം നഗർ, മക്സി, ദേവാസ്, ഇൻഡോർ എന്നീ സ്റ്റേഷനുകളിലൂടെയാവും സർവീസ്. ഉജ്ജയ്നിൽ സ്റ്റോപ്പില്ല. ട്രെയിൻ നമ്പർ 22646.

Also Read: Kerala Train Update: വരും ദിവസങ്ങളിൽ കോട്ടയം റൂട്ടിൽ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം: മാറ്റങ്ങൾ ഇതെല്ലാം

ട്രെയിൻ നമ്പർ 22645 ഇൻഡോറിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡോർ – തിരുവനന്തപുരം നോർത്ത് അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനെയും വഴിതിരിച്ചുവിടും. ഒക്ടോബർ 13 വൈകിട്ട് 4.45ന് ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ഇൻഡോറിൽ നിർത്തില്ല. ദേവാസ്, മക്സി, സാൻ്റ് ഹിർദറം നഗർ എന്നീ സ്റ്റേഷനുകളിലൂടെയാവും സർവീസ്.

രത്‌ലം ഡിവിഷനിലെ ഉജ്ജയ്നിൽ യാർഡ് റീമോഡലിംഗിൻ്റെ ഭാഗമായ നോൺ ഇൻ്റർലോക്ക് ജോലികൾ നടക്കുന്നതിനാൽ ഒക്ടോബർ 11 മുതൽ 15 വരെയുള്ള കാലയളവിൽ ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്ന് പടിഞ്ഞാറൻ റെയിൽവേ അറിയിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഈ ട്രെയിനും വഴിതിരിച്ച് വിടുക.

ദക്ഷിണ റെയിൽവേയുടെ പോസ്റ്റ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും