Kerala Rain Alert: പോയിട്ടില്ല വരുന്നുണ്ട്! വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കും; മുന്നറിയിപ്പ് ഇങ്ങനെ
Today Rain Alert in Kerala: കാലാവസ്ഥാ വകുപ്പിൻ്റെ പുതുക്കിയ അറിയിപ്പ് പ്രകാരം, നാളെ മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Rain Alert
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും. കാലാവസ്ഥാ വകുപ്പിൻ്റെ പുതുക്കിയ അറിയിപ്പ് പ്രകാരം, നാളെ മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അഞ്ചാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
Also Read: സംസ്ഥാനത്ത് 2 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത
വടക്കുപടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള വടക്കുകിഴക്കൻ അറബിക്കടലിലും രൂപം കൊണ്ട “ശക്തി” എന്ന തീവ്ര ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ പടിഞ്ഞാറോട്ട് നീങ്ങിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
5 ഞായർ; പത്തനംതിട്ട, ഇടുക്കി
6 തിങ്കൾ; പത്തനംതിട്ട, ഇടുക്കി
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Severe CyclonicStorm “Shakhti” [Pronunciation: Shakhti] over northwest & adjoining northeastArabian Sea* The severe cyclonic storm “Shakhti”[Pronunciation :Shakhti] over northeast Arabian Sea moved westwards with aspeed of 18 kmph during last 6 hours
— India Meteorological Department (@Indiametdept) October 4, 2025