Kerala Rain Alert: വരുന്നത് ഇടിയോട് കൂടിയ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Rain Alert Kerala On October 12th: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 16 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാമ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കേരള- കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തുലാവർഷത്തിൻ്റെ ആരംഭമായാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മഴയെ കണക്കാക്കുന്നത്. മഴ മുന്നറിയിപ്പിനെ തുടർന്ന വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട നൽകിയിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 16 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാമ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
Also Read:അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ :ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും നിലവിലെ കാലാവസ്ഥയെ സ്വാധീനിച്ചിട്ടുണ്ട്. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഇങ്ങനെ
യെല്ലോ അലർട്ട്
- 12 ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
- 13 തിങ്കൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
- 14 ചൊവ്വ: പത്തനംതിട്ട, കോട്ടയം, ഇടുക്കി
- 15 ബുധൻ: പത്തനംതിട്ട, കോട്ടയം, ഇടുക്കി
- 16 വ്യാഴം: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.