AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Special Train: അവധിക്കാണ് നാട്ടിലെത്തേണ്ടത് സാർ!; യാത്രക്കാരെ പറ്റിച്ച് ദീപാവലി സ്പെഷ്യൽ ട്രെയിൻ

Diwali Special Train Service To Kerala: ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസി സൈറ്റ്, ആപ്പ് സന്ദർശിച്ചപ്പോഴാണ് ആളുകൾ യാഥാർത്ഥ്യം മനസ്സിലാക്കിയത്. ദീപാവലിക്ക് മുമ്പ് നാട്ടിലെത്താമെന്ന് മോഹമാണ് ഇതോടെ പൊലിഞ്ഞത്. ആർക്കും പ്രയോജനമില്ലാതെ, എന്തിനാണ് ട്രെയിൻ ഓടിക്കുന്നതെന്നാണ് യാത്രക്കാരുടെ ഭാ​ഗത്തുനിന്നുയരുന്ന ചോദ്യം.

Diwali Special Train: അവധിക്കാണ് നാട്ടിലെത്തേണ്ടത് സാർ!; യാത്രക്കാരെ പറ്റിച്ച് ദീപാവലി സ്പെഷ്യൽ ട്രെയിൻ
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 12 Oct 2025 16:44 PM

തിരുവനന്തപുരം: ആർക്കും ​ഗുണമില്ലാതെ ദീപാവലി സ്പെഷ്യൽ ട്രെയിൻ സർവീസ്. സ്പെഷൽ ട്രെയിൻ പ്രതീക്ഷിച്ച് നാട്ടിലെത്താൻ കൊതിച്ച മലയാളികളെ നിരാശരാക്കിയാണ് ദക്ഷിണ റെയിൽവേ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ദീപാവലിക്ക് മുമ്പ് നാട്ടിലെത്താമെന്ന് മോഹമാണ് ഇതോടെ പൊലിഞ്ഞത്. നാട്ടിലെത്താൻ ടിക്കറ്റില്ലാതെ കാത്തിരിക്കുന്നവർക്ക് ഇരുട്ടടിയായി 22ന് തിരുവനന്തപുരം നോർത്തിലേക്കുമാണു സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തിയത്.

ദീപാവലി ദിവസമായ 20ന് മംഗളൂരുവിലേക്കും സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആർക്കും പ്രയോജനമില്ലാതെ, എന്തിനാണ് ട്രെയിൻ ഓടിക്കുന്നതെന്നാണ് യാത്രക്കാരുടെ ഭാ​ഗത്തുനിന്നുയരുന്ന ചോദ്യം. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസി സൈറ്റ്, ആപ്പ് സന്ദർശിച്ചപ്പോഴാണ് ആളുകൾ യാഥാർത്ഥ്യം മനസ്സിലാക്കിയത്.

ചെന്നൈ സെൻട്രൽ–മംഗളൂരു സെൻട്രൽ ട്രെയിൻ (06001) സർവീസ് 20ന് ഉച്ചയ്ക്ക് 12.15നു പുറപ്പെട്ടു പിറ്റേന്നു രാവിലെ എട്ടിന് മംഗളൂരുവിലെത്തുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, മാഹി, തലശ്ശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഈ സർവീസിന് സ്റ്റോപ്പുകളുണ്ട്.

Also Read: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മാറിപ്പോയോ? ഇനി ഓൺലൈനായി തിരുത്താം… അറിയേണ്ടത്

തിരുവനന്തപുരം നോർത്തിലേക്കുള്ള ട്രെയിൻ (06107) 22ന് ഉച്ചയ്ക്ക് 1.25ന് എഗ്‌മൂറിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ എട്ടിന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തിച്ചേരും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് ഇതിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരു – ചെന്നൈ ദീപാവലി പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

ഉത്സവ സീസണുകളിലെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനായി പ്രധാനപ്പെട്ട തീയതികളിൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 18, 21, 25 തീയതികളിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 8:05-ന് പുറപ്പെട്ട്, അതേ ദിവസം ഉച്ചയ്ക്ക് 2:45-ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ്.

തിരിച്ചുള്ള സർവീസിൽ ഒക്ടോബർ 18, 21, 25 തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് വൈകുന്നേരം 4:30-ന് പുറപ്പെട്ട് രാത്രി 10:45-ന് കെ.എസ്.ആർ. ബംഗളൂരുവിൽ എത്തിച്ചേരും. യശ്വന്ത്പൂർ, കെ.ആർ. പുരം, ബംഗാരപ്പേട്ട്, ജോലാർപ്പേട്ടൈ, കാട്പാടി, അരക്കോണം, തിരുവള്ളൂർ, പേരമ്പൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.