Rajeev Chandrasekhar: ‘ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകം; സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പഭക്തനായത്?’
Rajeev Chandrasekhar on Ayyappa Sangamam: എംകെ സ്റ്റാലിന്റെ എപ്പോഴാണ് അയപ്പഭക്തനായതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് ചോദിക്കുന്നു. സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പഭക്തനായത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് നാല് മാസം മുമ്പ് നടക്കുന്ന രാഷ്ട്രീമായാണ് ആളുകള്‍ ഇതിനെ കാണുന്നത്.
തിരുവനന്തപുരം: പമ്പയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ ആരെ വിഡ്ഢിയാക്കാനാണ് ശ്രമിക്കുന്നതെന്നും സംഗമത്തില്‍ രാഷ്ട്രീയമില്ലെന്നായിരുന്നല്ലോ നേരത്തെ പറഞ്ഞിരുന്നതെന്നും രാജീവ് ചോദിച്ചു. ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നത് എങ്കില്‍ സ്റ്റാലിനെ ക്ഷണിക്കേണ്ടത് അവരല്ലേ എന്നും അധ്യക്ഷന്‍ ചോദിച്ചു.
എംകെ സ്റ്റാലിന്റെ എപ്പോഴാണ് അയപ്പഭക്തനായതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് ചോദിക്കുന്നു. സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പഭക്തനായത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് നാല് മാസം മുമ്പ് നടക്കുന്ന രാഷ്ട്രീമായാണ് ആളുകള്‍ ഇതിനെ കാണുന്നത്. ശബരിമലയിലെത്തുന്ന ഭക്തമാര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കഴിയാത്ത ദേവസ്വം ബോര്‍ഡാണ് തെരഞ്ഞെടുപ്പിന് മുമ്പ് അയ്യപ്പസംഗമം നടത്തുന്നതെന്നും രാജീവ് കുറ്റപ്പെടുത്തുന്നു.
അയ്യപ്പസംഗമത്തിനെതിരെ താന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ അയ്യപ്പഭക്തര്‍ വരുന്ന സ്ഥലത്ത് ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തതരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും പോകാന്‍ പാടില്ല. അതൊരു അപമാനമാണ്. സര്‍ക്കാര്‍ പരിപാടി അല്ലെങ്കില്‍ അവിടേക്ക് മുഖ്യമന്ത്രി എന്തിനാണ് പോകുന്നത്. അല്ലെങ്കില്‍ എന്തിനാണ് പ്രതികരിക്കുന്നത്, പിണറായി വിജയന്‍ ജനങ്ങളെ വിഡ്ഢിയാക്കുകയാണ്.




തനിക്ക് കേരളത്തെ കുറിച്ച് ഒന്നും തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. താനൊരിക്കലും രാഷ്ട്രീയ വിദ്വാന്‍ ആണെന്ന് പറഞ്ഞിട്ടില്ല. സാമാന്യബുദ്ധിയുള്ള, അധ്വാനിക്കുന്ന ആളാണ് താന്‍. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നു. താന്‍ ഹൈന്ദവവിശ്വാസിയാണ്. ശബരിമലയില്‍ പോയിട്ടുമുണ്ട് പ്രാര്‍ത്ഥിച്ചിട്ടുമുണ്ട്.
മുഖ്യമന്ത്രിയെ പോലെ വിദ്വാന്‍ ആകാന്‍ തനിക്ക് താത്പര്യമില്ല. വികസിത കേരളമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളത്. അതിനായി പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.