Vedan Hospitalized: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Vedan Hospitalized: തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വേടന്റെ മോശം ആരോഗ്യാവസ്ഥയെ തുടർന്ന്...

റാപ്പർ വേടൻ
കോഴിക്കോട്: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വേടന്റെ മോശം ആരോഗ്യാവസ്ഥയെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റി വെച്ചിരുന്നു. വേടനെ പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
നിലവിൽ യാത്ര ചെയ്യാൻ സാധിക്കാത്ത ആരോഗ്യസ്ഥിതിയെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്. നവംബർ 28ന് നടക്കാനിരുന്ന പരിപാടി ഡിസംബർ 12 ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. വേടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ആരോഗ്യസ്ഥിതി പൂർണമായും പരിശോധിച്ചതിന് ശേഷം മാത്രമെ ബാക്കി പരിപാടികൾ സംഘടിപ്പിക്കൂ എന്നാണ് റാപ്പറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.