AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Soorya Krishnamoorthy: മലായളത്തിന്റെ കലാ- സാംസ്കാരിക മുഖം സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി

Soorya Krishnamoorthy Passes Away: മലയാളികളുടെ സാംസ്കാരിക മുഖമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. സാംസ്കാരിക നാടക പ്രവർത്തകനായിരുന്ന അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്

Soorya Krishnamoorthy: മലായളത്തിന്റെ കലാ- സാംസ്കാരിക മുഖം സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി
Soorya Krishnamoorthy Passes AwayImage Credit source: Special Arrangement
Amal KV
Amal KV | Updated On: 23 Sep 2026 | 08:42 PM

തിരുവനന്തപുരം: മലയാളികളുടെ സാംസ്കാരിക മുഖമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. സാംസ്കാരിക നാടക പ്രവർത്തകനായിരുന്ന അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കലാ കൂട്ടായ്മയായ സൂര്യ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് അമരക്കാരനായ സൂര്യ കൃഷ്ണ മൂർത്തിയുടെ വിയോഗം സംഭവിക്കുന്നത്.

നാടക രചയിതാവ്,സാംസ്കാരിക പ്രവർത്തകൻ, കല മേളകളുടെ സംഘാടകൻ തുടങ്ങി വ്യത്യസ്ത നിലകളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ മുതിർന്ന ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ബഹുമതിയായ കേരള പ്രഭ നൽകി 2023 ൽ ആദരിച്ചു.

Also Read: ദേവസ്വം ബോർഡുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല, മണ്ഡലകാലം ഭംഗിയായി നടത്തണമെന്നാണ് ആഗ്രഹം; കെ മുരളീധരൻ

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ചായക്കട കഥകൾ, മേൽവിലാസം, എന്റെ രക്ഷകൻ തുടങ്ങിയവയാണ് അദ്ദേഹം രചിച്ച നാടകങ്ങൾ. ഇതിൽ മേൽവിലാസം പിന്നീട് സിനിമയായി മാറുകയും ചെയ്തു. ഈ സിനിമയുടെ തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തി തന്നെയായിരുന്നു.

തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പോണ്ടിച്ചേരി സർക്കാരിന്റെ പ്രത്യേക പുരസ്കാരവും സൂര്യ കൃഷ്ണമൂർത്തിയെ തേടി എത്തിയിട്ടുണ്ട്. ടി. നടരാജപിള്ളയുടെയും ഗാന്ധി ഫൗണ്ടേഷൻ പ്രവർത്തക സി. സരസ്വതി അമ്മയുടെയും മകനായി 1951 ഏപ്രിൽ 11ന് കോട്ടയത്താണ് സൂര്യ കൃഷ്ണമൂർത്തി ജനിച്ചത്. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളേജ്, കൊല്ലം ടികെഎം എൻജിനീയറിങ് എന്നിവിടങ്ങളിൽ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തിനുശേഷം 1972 ലാണ് അദ്ദേഹം ഐഎസ്ആർഒയിൽ ചേർന്നത്. 1999 സർവീസിൽ നിന്ന് വിരമിച്ച് പൂർണ്ണ സമയം കലാപ്രവർത്തകനായി. 2003 ൽ ലിംക മുക്കോഫ് റെക്കോർഡ്സിൽ മാൻ ഓഫ് ദ ഇയർ ആയി മാറിയിട്ടുണ്ട്. ഭാര്യ രാജി, മക്കൾ സീത, ലക്ഷ്മണൻ, മരുമകൻ ചന്ദൻ കുമാർ.

English Summary

Surya Krishnamoorthy (75), a prominent cultural figure of Kerala, has passed away. He died while undergoing treatment at a private hospital in Thiruvananthapuram; he had been receiving care for a liver ailment. A dedicated figure in the fields of culture and theatre, he also served as the Chairman of the Kerala Sangeetha Nataka Academy.

Follow Us