KK Kochu : എഴുത്തുകാരനും സാമുഹ്യപ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു

KK Kochu Passed Away : ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ ഇരിക്കവെയാണ് മരണം. 2021ൽ കേരള സാഹത്യ അക്കാദമി അവർഡ് ലഭിച്ചിരുന്നു.

KK Kochu : എഴുത്തുകാരനും സാമുഹ്യപ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു

Kk Kochu

Published: 

13 Mar 2025 14:11 PM

കോട്ടയം (മാർച്ച് 13) : എഴുത്തുകാരനും, സാമൂഹ്യപ്രവർത്തകനും ദളിത് ആക്ടിവിസ്റ്റുമായിരുന്ന കെ കെ കൊച്ച് അന്തരിച്ചു. ഇന്ന് മാർച്ച് 13-ാം തീയതി വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം. കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗബാധിതനായി ചികിത്സയിലിരിക്കവെയാണ് അന്ത്യം. 76 വയസായിരുന്നു. കേരളത്തിലും രാജ്യത്തെ മറ്റ് ഇടങ്ങളിലും ദളിത്-കീഴാള സമൂഹത്തിൻ്റെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിട്ടുള്ള ചിന്തകനാണ് കെ കെ കൊച്ച്.

1949ൽ ഫെബ്രവുരി രണ്ടിന് കോട്ടയത്തെ കല്ലറിയലായിരുന്നു കൊച്ചിൻ്റെ ജനനം. 1977ൽ കെഎസ്ആർടിസിയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചിരുന്നു. 2001ലാണ് വിരമിച്ചത്. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. സാഹത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹത്യ അക്കാദമി അവാർഡ് നൽകി ആദരിച്ചിരുന്നു.

ആത്മകഥയായ ദലിതൻ കൊച്ചിൻ്റെ ശ്രദ്ധേയമായ കൃതിയാണ്. ദേശീയതയ്ക്കൊരു ചരിത്രപാഠം, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, ബുദ്ധനിലേക്കുള്ള ദൂരം, കേരള ചരിത്രവും സാമൂഹികരൂപീകരണവും, കലാപവും സംസ്കാരവും തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്