AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rima Death: ‘എനിക്ക് കുട്ടിയെ മതി, നീ പോയി ചത്തോ; മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റിമയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

Rima Death Case: ഞായറാഴ്ച പോലീസുമായി വന്ന് കുട്ടിയെ കൊണ്ടുപോകുമെന്നും പ്രസവം മുതൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ഭർത്താവും അമ്മയുമാണ് എല്ലാത്തിനും കാരണം. തക്കതായ ശിക്ഷ അവർക്ക് ലഭിക്കണമെന്ന് മോഹനന്‍ ആവശ്യപ്പെട്ടു.

Rima Death: ‘എനിക്ക് കുട്ടിയെ മതി, നീ പോയി ചത്തോ; മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റിമയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം
Rima Death Case
sarika-kp
Sarika KP | Published: 21 Jul 2025 07:13 AM

കണ്ണൂർ: കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. തനിക്ക് കുട്ടി മതിയെന്നും നീ പോയി ചത്തോ എന്നും റീമയോട് ഭർത്താവ് പറഞ്ഞതായി യുവതിയുടെ പിതാവ് കെ. മോഹനന്‍ ആരോപിക്കുന്നു. ഞായറാഴ്ച പോലീസുമായി വന്ന് കുട്ടിയെ കൊണ്ടുപോകുമെന്നും പ്രസവം മുതൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ഭർത്താവും അമ്മയുമാണ് എല്ലാത്തിനും കാരണം. തക്കതായ ശിക്ഷ അവർക്ക് ലഭിക്കണമെന്ന് മോഹനന്‍ ആവശ്യപ്പെട്ടു.

ഭർത്താവിന്റെ മാനസിക പീഡനം മൂലമാണ് റിമ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ആത്മഹത്യാക്കുറിപ്പും പഴയങ്ങാടി പോലീസിന് ലഭിച്ചിരുന്നു. ഇത് പോലീസ് പരിശോധിച്ചുവരുകയാണ്. കുഞ്ഞുമായി പുഴയിലേക്ക് ചാടുന്നതിന് തൊട്ടുമുൻപ് കമൽരാജ് ഫോണിൽ വിളിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

Also Read:മൂന്ന് വയസുകാരനുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ

കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് വെങ്ങര സ്വദേശി എം.വി റീമയേയും രണ്ടര വയസ്സുകാരൻ മകനെയും വീട്ടിൽ നിന്ന് കാണാതായത്. ‌സ്കൂട്ടറിൽ എത്തിയ റീമ കുഞ്ഞുമായി പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ റിമയുടെ മൃതദേഹം കണ്ടെത്തി. മകനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേസമയം ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. ഇരുവരും കഴിഞ്ഞ രണ്ട് വർഷത്തോളമായി വേർപിരിഞ്ഞാണ് താമസം. കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നാണ് സഹോദരി ഭർത്താവ് ഷിനോജ് പറയുന്നത്.